വാക്സിനേഷന്‍ സ്വീകരിച്ചതായി അറിയിപ്പ് നല്‍കുന്ന ഫേസ്ബുക് പോസ്റ്റിട്ട യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജറോമിനെതിരെ നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. 18-45 വയസ് ക്യാറ്റഗറിയില്‍ കേരളത്തില്‍ വാക്സിനേഷന്‍ ആരംഭിക്കുകയോ രജിസ്ട്രേഷന്‍ തുടങ്ങുകയോ ചെയ്തിട്ടില്ല. എന്നാല്‍ നാല്‍പതിന് താഴെ പ്രായമുള്ള ചിന്ത ജറോം എങ്ങനെ വാക്സിന്‍ എടുത്തു എന്ന ചോദ്യമുയര്‍ന്നു. ഫേസ്ബുക്കിലെ കമന്റ് ബോക്സ് കമന്റിടാനാവാത്ത ഓപ്ഷനിലേക്ക് ചിന്ത മാറ്റുകയാണുണ്ടായത്.
യുവജനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ സാധ്യമാകാത്ത സാഹചര്യത്തില്‍ യുവജന കമ്മീഷന്‍ അധ്യക്ഷ രജിസ്ട്രേഷന്‍ തരപ്പെടുത്തിയത് സംശയമുളവാക്കിയിരുന്നു. ഇതിനെക്കുറിച്ച് കൊല്ലത്തെ അഭിഭാഷകനായ ബോറിസ് പോള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. ഉചിതമായ നടപടിയെടുക്കാനുള്ള നിര്‍ദ്ദേശവുമായി പരാതി ആരോഗ്യ കുടുംബക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ചിട്ടുണ്ട്.












