തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുമുന്നണി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മേയ് 20ന്. സി.പി.എം-സി.പി.ഐ ഉഭയ കക്ഷി ചര്‍ച്ചയിലാണ് സത്യപ്രതിജ്ഞ തീയതി തീരുമാനമായത്. മന്ത്രിമാര്‍ ആരൊക്കെ, പദവികള്‍ ഏതൊക്കെ തുടങ്ങിയ വിഷയങ്ങളില്‍ ധാരണയായെന്നാണ് സൂചന.
സംസ്ഥാനത്ത് വലിയ വിജയത്തോടെയാണ് ഇടതുപക്ഷം തുടര്‍ഭരണം പിടിച്ചത്. ആഞ്ഞുവീശിയ ഇടതു തരംഗത്തില്‍ യുഡിഎഫ് തകര്‍ന്നടിഞ്ഞിരുന്നു. എല്‍ഡിഎഫ് 99 സീറ്റ് നേടിയപ്പോള്‍ യുഡിഎഫ് 41 സീറ്റ് മാത്രമാണ് നേടിയത്.
Discussion about this post