തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട. ലോറിയില്‍ കടത്താന്‍ ശ്രമിച്ച 300 കിലോയിലധികം വരുന്ന കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. ഒന്നരക്കോടി രൂപ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്നു എക്സൈസ് അധികൃതര്‍ അറിയിച്ചു.
ആന്ധ്രപ്രദേശില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കുന്നതിനിടയിലാണ് സംഘത്തെ എക്സൈസ് പിടികൂടിയത്.
സംഭവത്തില്‍ തൊടുപുഴ സ്വദേശി ബനാഷ് (27), മലപ്പുറം സ്വദേശി അജ്നാസ് (27) എന്നിവരെ അറസ്റ്റു ചെയ്തു. ഡിസ്പോസിബിള്‍ പ്ലേറ്റും, കപ്പും കൊണ്ടുവന്ന ലോറിയിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
Discussion about this post