തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ അടിയന്തര യാത്രയ്ക്ക് കേരള പൊലീസ് നല്‍കുന്ന പാസിന് അപേക്ഷിക്കാനുള്ള വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. https://pass.bsafe.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം.
അവശ്യസര്‍വീസ് വിഭാഗത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും, വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കും പാസിന് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
അനുമതി കിട്ടിയില്‍ ഈ വെബ്സൈറ്റില്‍ നിന്ന് പാസ് ഡൗണ്‍ലോഡ് ചെയ്യാം.
ജില്ല വിട്ടുള്ള യാത്രകള്‍ തീര്‍ത്തും അത്യാവശ്യമുള്ള കാര്യങ്ങളില്‍ മാത്രമാവണം. പൊലീസ് പാസിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡ് കൂടി കരുതണം.
വാക്സിനേഷന് പോകുന്നവര്‍ക്കും, അടുത്തുള്ള സ്ഥലങ്ങളില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ക്കും പാസ് ആവശ്യമില്ല. ഇവർക്ക് സത്യവാങ്മൂലം മതി. അതിന്റെ മാതൃകയും ഈ വെബ്സൈറ്റില്‍ ലഭ്യമാണ്.












