ദുബായ്: യുഎഇ – ഇന്ത്യ സൗഹൃദം ദൃഢമാക്കാന്‍ കോവിഡ് വ്യാപനം അതിരൂക്ഷമായ ഇന്ത്യയിലേക്ക് ദുബായില്‍ നിന്ന് അടിയന്തര കോവിഡ് ദുരിതാശ്വാസ സാധനങ്ങള്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് യുഎഇ പുതിയ ജീവകാരുണ്യ വ്യോമപാത തുറന്നത്. എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ നേതൃത്വത്തിലാണ് പദ്ധതി.
ദുബായില്‍ നിന്നും ലഭ്യമാകുന്ന സാധനങ്ങളും ആവശ്യമായ വസ്തുക്കളും ഉടനടി ഇന്ത്യയില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടെയാണ് യു എ ഇ അടിയന്തിര വ്യോമപാത തുറന്നത്. ദുരിതകാലത്ത് ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും ഇന്ത്യക്ക് ആവശ്യമായതെല്ലാം ചെയ്യുമെന്നും എമിറേറ്റ്സ് ചെയര്‍മാനും എമിറേറ്റ്സ് ചീഫ് എക്സിക്യൂട്ടീവുമായി അഹമ്മദ് ബിന്‍ പറഞ്ഞു.
ഇന്ത്യയിലെ 9 നഗരങ്ങളിലേക്ക് എമിറേറ്റ്സ് സ്കൈ കാര്‍ഗോ ഷെഡ്യൂള്‍സ്, ചാര്‍ട്ടേര്‍ഡ് കാര്‍ഗോ വിമാനങ്ങളില്‍ അവശ്യ സാധനങ്ങള്‍ യു എ ഇ ഇതിനോടകം എത്തിച്ചിട്ടുണ്ട്. ന്യൂഡല്‍ഹി, അഹമ്മദാബാദ്, കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, ചെന്നൈ, ബെംഗളൂരു, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിലേക്കാണ് യു എ ഇ വ്യോമപാത തുറന്നത്.
Discussion about this post