കൊല്ലം:വാഹനപരിശോധനക്കിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പത്ത് വയസുക്കാരിയെ മര്‍ദ്ദിച്ചുവെന്ന് പരാതി. കൊല്ലം കരിക്കോട് അച്ഛനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന അഞ്ചാംക്ലാസുകാരി അലീഷക്കാണ് ഉദ്യോഗസ്ഥന്റെ മര്‍ദ്ദനമേറ്റത്.
സംഭവം കണ്ട നാട്ടുകാര്‍ ഇന്‍സ്പെക്ടറെ തടഞ്ഞുവെച്ചു. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മദ്യപിച്ചിട്ടുളളതായും നാട്ടുകാര്‍ പറയുന്നു. വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്ന് ഡിജിപി സെന്‍ കുമാര്‍ അടുത്തയിടെ ഉത്തരവ് നല്‍കിയിരുന്നു.
Discussion about this post