കഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലി വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടു. 232 നിയമസഭാംഗങ്ങളിൽ 93 പേർ ഒലിയെ അനുകൂലിച്ചപ്പോൾ 124 പേർ അദ്ദേഹത്തിനെതിരെ വോട്ട് ചെയ്തു. 15 പേർ വോട്ട് ചെയ്തില്ലെന്നും പാർലമെന്റ് സ്പീക്കർ അഗ്നി സപ്കോട്ട പറഞ്ഞു. പാർലമെന്റിൽ വിശ്വാസ വോട്ടെടുപ്പിൽ ഒലി പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കാൻ 275 അംഗ ജനപ്രതിനിധിസഭയിൽ 136 വോട്ടുകൾ ആണ് ആവശ്യമായിരുന്നത്.
പുഷ്പകമൽ ദഹൽ (പ്രചണ്ഡ) നേതൃത്വം നൽകുന്ന സിപിഎൻ (മാവോയിസ്റ്റ് സെന്റർ) കഴിഞ്ഞ ദിവസം സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. 275 അംഗ പാർലമെന്റിൽ ഒലിയുടെ സിപിഎൻ–യുഎംഎൽന് 121 അംഗങ്ങളാണുള്ളത്.
ചെറുകക്ഷികളുടെ പിന്തുണയിൽ വിശ്വാസവോട്ട് നേടാമെന്നായിരുന്നു ഒലിയുടെ പ്രതീക്ഷ. ഒലിയുടെ നിർദേശപ്രകാരം പ്രസിഡന്റ് കഴിഞ്ഞ ഡിസംബറിൽ പാർലമെന്റ് പിരിച്ചുവിട്ടെങ്കിലും ഫെബ്രുവരിയിൽ സുപ്രീം കോടതി അതു റദ്ദാക്കി പാർലമെന്റ് പുനഃസ്ഥാപിക്കുകയായിരുന്നു.
Discussion about this post