ന്യൂയോർക്ക്: വിമാനത്തിൽ നിന്നും പകർത്തിയ മേഘങ്ങൾക്കിടയിലുള്ള ഒരു ദൃശ്യമാണ് ഇപ്പേൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. വിമാനത്തിൽ സഞ്ചരിക്കവേ ഒരു യാത്രക്കാരനാണ് വീഡിയോ പകർത്തിയത്. വീഡിയോയിൽ ഉള്ളത് ഒരു അന്യഗ്രഹ ജീവിയാണോ.. അതോ ഏതെങ്കിലും പക്ഷികളാണോ എന്ന ആശയക്കുഴപ്പത്തിലാണ് സോഷ്യൽ മീഡിയ ലോകം.
മേഘങ്ങൾക്കിടയിൽ രണ്ട് മനുഷ്യർ നിൽക്കുന്നത് പോലെയാണ് ദൃശ്യങ്ങളിലുള്ളത്. അതിനടുത്ത് ബാഗ് പോലെ മറ്റെന്തോ ഒന്ന് കൂടി കാണാനാവും. ആരാണ് ഈ ദൃശ്യങ്ങളിലുള്ളതെന്നാണ് സോഷ്യൽ മീഡിയ തിരയുന്നത്. ഇത് മനുഷ്യരാവാൻ വഴിയില്ലെന്നത് ഉറപ്പാണ്. അപ്പോൾ പിന്നെ ഏതെങ്കിലും അന്യഗ്രഹ ജീവികളാണോ എന്നാണ്് പലരുടെയും സംശയം. അന്യഗ്രഹ ജീവികളൊന്നുമല്ല, ഏതെങ്കിലും പക്ഷികളാണെന്ന അനുമാനത്തിലെത്തിയവരും ഉണ്ട്. വീഡിയോയുടെ ആധികാരികതയെയും ചിലർ ചോദ്യം ചെയ്യുന്നുണ്ട്. വീഡിയോ ഒറിജിനൽ അല്ലെന്നും ഇതിൽ എന്തൊക്കെയോ കൂട്ടിച്ചേർക്കലുകൾ ഉണ്ടായിട്ടുണ്ടെന്നും ചിലർ പറയുന്നു.
കൊമേഴ്‌സ്യൽ എയർലൈനിലെ ഒരു യാത്രക്കാരനാണ് വീഡിയോ പകർത്തിയത്. മിര മൂരൈ ദി പാരാ നോർമൽ ചിക് എന്ന എക്‌സ് അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. ഏകദേശം 5 മില്യൺ കാഴ്ച്ചക്കാരാണ് ഈ വീഡിയോ കണ്ടത്.
Discussion about this post