ഞങ്ങള്‍ക്ക് മാലാഖപ്പട്ടങ്ങളോ, ചിറകുകളോ അല്ലാ വേണ്ടത്, അര്‍ഹിക്കുന്ന പ്രതിഫലമാണ് നല്‍കേണ്ടതെന്ന് ലോക നഴ്സ് ദിനത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളെജിലെ നഴ്സായ സ്മിത കൃഷ്ണദാസ്. ലോക നഴ്സ് ദിനത്തില്‍ സ്മിതക്ക് ആരോഗ്യ സംവിധാനങ്ങളോടും സര്‍ക്കാരിനോടും പറയാനുളളത് ഇതാണ്.
കൊവിഡ് ആദ്യം തുടങ്ങിയത് മുതല്‍ കൊവിഡ് ഡ്യൂട്ടി ചെയ്യുന്നുണ്ട് സ്മിത. ഇപ്പോഴും ചെയ്യുന്നു. നിലവില്‍ രാവിലെ ആറ് മണിക്കുളള ഷിഫ്റ്റ് തീരുന്നത് 12 മണിക്കാണ്. ആ സമയത്ത് പിപിഇ കിറ്റൊക്കെ ധരിച്ചിരിക്കുന്നതിനാല്‍ ഭക്ഷണവും വെളളവും കഴിക്കാറില്ല. കഴിഞ്ഞ കൊവിഡ് കാലത്തെ അപേക്ഷിച്ച് ഇതിന്റെ തീവ്രത വളരെ കൂടുതലാണ്. എന്നാല്‍ നമ്മുടെ ആളുകള്‍ അതിനെ വേണ്ടരീതിയില്‍ കാണുന്നുണ്ടോ എന്ന് സംശയമാണെന്നും സ്മിത പറയുന്നു.
Discussion about this post