ഡൽഹി: ഇസ്രായേലിൽ ജിഹാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ നഴ്സ് സൗമ്യ സന്തോഷിന് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനപതി റോൺ മൽക്ക. സൗമ്യയുടെ മകനെ മുംബൈ ഭീകരാക്രണത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട മോശയോടാണ് അദ്ദേഹം ഉപമിച്ചത്.
സൗമ്യയുടെ മരണത്തിൽ മുഴുവൻ ഇസ്രായേലും വിലപിക്കുകയാണെന്നും അമ്മയെ നഷ്ടപ്പെട്ട 9 വയസ്സുകാരനൊപ്പം ഞങ്ങളുടെ ഹൃദയവും തേങ്ങുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സൗമ്യ സന്തോഷിന്റെ കുടുംബവുമായി താൻ സംസാരിച്ചിരുന്നുവെന്നും അവരുടെ ദുഃഖത്തില്‍ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്തുവെന്നും റോൺ വ്യക്തമാക്കി.
https://twitter.com/DrRonMalka/status/1392358596227203073?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1392358596227203073%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Four-hearts-are-crying-with-soumya-s-9-years-old-son-ron-malka-1.5660192
ഞങ്ങള്‍ അവര്‍ക്കായി ഇവിടെയുണ്ടെന്ന് ഭര്‍ത്താവും കുഞ്ഞുമൊത്ത് നില്‍ക്കുന്ന സൗമ്യയുടെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് റോണ്‍ പറഞ്ഞു. സൗമ്യയുടെ ഒമ്പതുവയസ്സുമാത്രം പ്രായമുളള മകന്‍ അഡോണിനെ കുറിച്ചാണ് തനിക്ക് ഏറെ ഹൃദയവേദനയെന്ന് റോൺ പറഞ്ഞു. വളരെ ചെറുപ്പത്തില്‍ തന്നെ അവന് അമ്മയെ നഷ്ടപ്പെട്ടിരിക്കുന്നു. അമ്മയില്ലാതെ അവന് വളരേണ്ടി വരികയാണ്. ഈ ഭീകരാക്രമണം കുഞ്ഞു മോശയെ വീണ്ടും ഓർമ്മിപ്പിക്കുകയാണ്. 2008-ലെ മുംബൈ ഭീകരാക്രമണത്തില്‍ അവന് മാതാപിതാക്കളെ നഷ്ടമായിരുന്നു. ദൈവം അവര്‍ക്ക് ശക്തിയും കരുത്തും നല്‍കട്ടെയെന്നും റോൺ ട്വീറ്റ് ചെയ്തു.
https://twitter.com/DrRonMalka/status/1392178684363034626?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1392178684363034626%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Four-hearts-are-crying-with-soumya-s-9-years-old-son-ron-malka-1.5660192
സൗമ്യ സന്തോഷിന് ആദരാഞ്ജലികൾ അർപ്പിച്ച് ഇസ്രായേലി സമൂഹവും രംഗത്തെത്തി. സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ പിന്തുണയും ഇസ്രായേൽ ഭരണകൂടം വാഗ്ദാനം ചെയ്യുന്നതായി ഇസ്രായേൽ എംബസി അറിയിച്ചു.
ഏഴ് വര്‍ഷമായി ഇസ്രായേലിൽ കെയർ ടേക്കറായി ജോലി ചെയ്തു വരികയായിരുന്നു സൗമ്യ. കഴിഞ്ഞ ദിവസം പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തിന് മുകളിലേക്ക് ജിഹാദികളുടെ റോക്കറ്റ് പതിച്ചത്. വീട്ടിലുണ്ടായിരുന്ന സൗമ്യ പരിചരിച്ചുകൊണ്ടിരുന്ന വൃദ്ധയും കൊല്ലപ്പെട്ടു. വീട് പൂര്‍ണ്ണമായും തകർന്നു.
അപകടസമയത്ത് ഭര്‍ത്താവ് സന്തോഷുമായി വീഡിയോ കോളിലൂടെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു സൗമ്യ. സംസാരിക്കുന്നതിനിടെ പെട്ടെന്നാണ് ഫോണ്‍ ഡിസ്‌കണക്ടായത്. വീണ്ടും വിളിച്ചെങ്കിലും കിട്ടിയില്ല. ഉടന്‍ തന്നെ സമീപത്തുള്ള ബന്ധുവിനെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് സംഭവം അറിയുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. നിരന്തരം വെടിയൊച്ചകള്‍ കേള്‍ക്കുന്നുണ്ടെന്നും തന്റെ ജീവന്‍ അപടത്തിലാണെന്നും സന്തോഷിനെ സൗമ്യ സംസാരിക്കുന്നതിനിടെ അറിയിച്ചതായും ബന്ധുക്കള്‍ പറഞ്ഞു.
ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ മുന്‍ അംഗം സതീശന്റേയും സാവിത്രിയുടേയും മകളാണ് സൗമ്യ.
Discussion about this post