ഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ പി സിംഗിന്റെ പിതാവ് ശിവ് പ്രസാദ് സിംഗ് മരിച്ചു. കൊവിഡ് ബാധയെ തുടർന്നായിരുന്നു അന്ത്യം. പിതാവ് മരണമടഞ്ഞ വാര്‍ത്ത ആര്‍ പി സിംഗ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.
അഗാധമായ ദു:ഖത്തോടെയാണ് പിതാവിന്റെ വിയോഗ വാർത്ത അറിയിക്കുന്നത്. കൊവിഡ് ബാധയെ തുടർന്ന് മെയ് 12നാണ് അദ്ദേഹം അന്തരിച്ചത്. പിതാവിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് ആർ പി സിംഗ് ട്വിറ്ററിൽ കുറിച്ചു.
https://twitter.com/rpsingh/status/1392398686945116163?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1392398686945116163%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Ftimeskerala-epaper-timesker%2Fkovidmuninthyankrikkattharamaarpisingindepithavmarichu-newsid-n278960416
കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പിയൂഷ് ചൗളയുടെ പിതാവും ഐപിഎല്‍ രാജസ്ഥാന്‍ റോയല്‍സ് താരം ചേതൻ സകാരിയയുടെ പിതാവും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
Discussion about this post