ഡൽഹി: കൊവിഡിനെതിരായ പോരാട്ടം തുടർന്ന് രാജ്യം. ഓപ്പറേഷന് സമുദ്ര സേതു IIന്റെ ഭാഗമായി ഖത്തറില്‍ നിന്നും ഇന്ത്യൻ നാവിക സേന ഓക്സിജൻ എത്തിച്ചു. ദ്രവീകൃത ഓക്സിജനും, ഓക്സിജന്‍ സിലിണ്ടറുകളുമാണ് നാവിക സേന മുംബൈ തുറമുഖത്ത് എത്തിച്ചത്.
230 ഓക്സിജന്‍ സിലിണ്ടറുകളും 20 മെട്രിക് ടണ്‍ ദ്രവീകൃത ഓക്സിജനുമാണ് നാവിക സേന ഇന്ത്യയിൽ എത്തിച്ചത്. തുറമുഖത്ത് എത്തിച്ച ഓക്സിജനും, സിലണ്ടറുകളും അധികൃതര്‍ക്ക് കൈമാറി. ഒപ്പറേഷന് സമുദ്ര സേതുവിന്റെ ഭാഗമായി ഇത് രണ്ടാം തവണയാണ് ഖത്തറില്‍ നിന്നും ഓക്സിജന്‍ എത്തിക്കുന്നത്. ഐഎന്‍എസ് തര്‍ക്കാഷ് ആണ് ദൗത്യത്തിൽ പങ്കാളിയായത്.
കൊവിഡ് പ്രതിസന്ധി മറികടക്കാൻ ഇന്ത്യൻ നാവിക സേന ആരംഭിച്ച ദൗത്യമാണ് ഓപ്പറേഷന് സമുദ്ര സേതു. ദൗത്യത്തിന്റെ ഭാഗമായി കുവൈത്ത്, ബഹ്റിന് എന്നിവിടങ്ങളില്‍ നിന്നും ഓക്സിജന്‍ എത്തിച്ചിട്ടുണ്ട്. ഐന്‍എസ് ത്രികാന്ത് ആയിരുന്നു ഖത്തറിൽ നിന്നുള്ള ആദ്യ ദൗത്യത്തിൽ പങ്കാളിയായത്.
Discussion about this post