ഡൽഹി: ഡിസംബറോടെ ഇന്ത്യക്കാർക്ക് മാത്രമായി 216 കോടി വാക്സിനുകൾ ഉദ്പാദിപ്പിക്കുമെന്ന് നീതി ആയോഗ് വ്യക്തമാക്കി. എല്ലാവർക്കും വാക്സിൻ ലഭ്യമാകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും നീതി ആയോഗ് അംഗം ഡോകട്ർ വി കെ പോൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സ്പുട്നിക് വാക്സിനുകൾ റഷ്യയിൽ നിന്നും ഇന്ത്യയിലെത്തിയതായും അടുത്തയാഴ്ച മുതൽ ഇവ വിതരണം ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോക്ടർ വി കെ പോൾ പറഞ്ഞു. കൂടുതൽ വാക്സിനുകൾ ഉടൻ എത്തും. ജൂലൈ മാസത്തോടെ വാക്സിൻ ഉദ്പാനം 15.6 കോടി ആകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് ഇതുവരെ 18 കോടി ഡോസ് വാക്സിനുകൾ നൽകിക്കഴിഞ്ഞു. വാക്സിൻ വിതരണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് നിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.













Discussion about this post