കണ്ണൂര്‍: കനത്തമഴയെ തുടര്‍ന്ന് നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിനാൽ കണ്ണൂര്‍ ജില്ലയില്‍ നാളെ വാക്സിനേഷന്‍ ഉണ്ടാവില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. വാക്സിനായി നാളെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തിങ്കളാഴ്ച നല്‍കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി വടക്കന്‍ കേരളത്തില്‍ നാളെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നാളെ നടക്കേണ്ട വാക്സിനേഷന്‍ തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയത്.
നാളെ വാക്സിനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തിങ്കളാഴ്ച വാക്സിന്‍ നല്‍കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Discussion about this post