സിഡ്നി : ഇന്ത്യയിൽ നിന്നെത്തുന്ന ഓസ്ട്രേലിയകാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതോടെ ഏഴുപത് യാത്രക്കാരുമായുള്ള വിമാനം ശനിയാഴ്ച രാവിലെ ഡാർവിൻ വിമാനത്താവളത്തിലിറങ്ങി.
150 പേരാണ് ഓസ്ട്രേലിയയിലേക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതെങ്കിലും എഴുപതോളം പേരിൽ ചിലർ കോവിഡ് പോസിറ്റീവ് ആകുകയും ചിലർ ക്ലോസ് കോൺടാക്ടിൽ ഉള്‍പ്പെടുകയും ചെയ്തതോടെയാണ് 70 പേരുമായി വിമാനം ഡൽഹിയിൽനിന്ന് പറന്നുയർന്നതെന്ന് നോർത്തേൺ ടെറിറ്ററി ഹെൽത്ത് വക്താവ് പറഞ്ഞു.
കോവിഡ് നെഗറ്റീവ് ആകുന്നതുവരെ ഇവർ ഇന്ത്യയിൽ തുടരും. ഓസ്ട്രേലിയയിൽ എത്തിവരെ ഹവാര്‍ഡ് സ്പ്രിങ്ങിലെ ക്വാറന്റീൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഈമാസം ആദ്യമാണ് ഇന്ത്യയിൽനിന്ന് എത്തുന്ന ഓസ്ട്രേലിയക്കാരെ അറസ്റ്റു ചെയ്ത് ജയിലിൽ അടയ്ക്കുമെന്ന് സർക്കാർ ഉത്തരവിറക്കിയത്. ഇതിന്റെ കാലാവധി വെള്ളിയാഴ്ച അർധരാത്രിയിൽ അവസാനിച്ചിരുന്നു.













Discussion about this post