ജനീവ : കോവിഡ് കഴിഞ്ഞ വര്ഷത്തിനേക്കാള് ഇക്കൊല്ലം കൂടുതല്‍ അപകടം വിതയ്ക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. രോഗികളുടെ എണ്ണവും മരണസംഖ്യയും ഈ വര്‍ഷം അനിയന്ത്രിതമായി ഉയരുമെന്ന് ഡബ്ല്യു.എച്ച്.ഒ. ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസൂസ് പറഞ്ഞു.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും ഉയരുകയാണ്. എന്നാല്‍, അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം ഇന്ത്യയില്‍ മാത്രമായി പരിമിതപ്പെടുന്നില്ലെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.
നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്നാം, കംബോഡിയ, തായ്ലന്ഡ്, ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളില്‍ പുതിയ കോവിഡ് കേസുകളും മരണങ്ങളും വര്‍ധിക്കുകയാണ്. ആഫ്രിക്കയിലെ ചില രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. ഈ രാജ്യങ്ങള്‍ക്കെല്ലാം തന്നെ എല്ലാ വിധ സഹായങ്ങളും ലോകാരോഗ്യ സംഘടന നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post