ഗുവാഹത്തി: ഈദ് ദിനത്തില്‍ ഇന്ത്യന്‍ പതാകയെ അപമാനിച്ച സംഭവുമായി ബന്ധപ്പെട്ട് ആറു പേര് അറസ്റ്റില്‍. ത്രിവര്‍ണ്ണ പതാകയെ ഡൈനിംഗ് ടേബിളിനു മുകളിലെ വിരിപ്പാക്കി അതിനു മുകളില്‍ വച്ച് ഭക്ഷണം കഴിച്ചവരാണ് അറസ്റ്റിലായത്. അസമിലെ ബോംഗൈഗോണിലാണ് സംഭവം. റെജീന പര്വിന് സുല്‍ത്താന എന്ന സ്ത്രീയുടെ വീട്ടിലാണ് ത്രിവര്‍ണ്ണ പതാകയുടെ മുകളില്‍വെച്ച് ഭക്ഷണം വിളമ്പിയത്.
സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഈ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഡൈനിംഗ് ടേബിളിനു മുകളില്‍ ഇന്ത്യന്‍ പതാക വിരിച്ചിരിക്കുന്നത് ചിത്രങ്ങളില്‍ വ്യക്തമായി കാണാന്‍ കഴിയും.
ഇന്ത്യന്‍ പതാകയ്ക്ക് മുകളില്‍ പാത്രങ്ങളും ആഹാരസാധനങ്ങളും നിരത്തി വച്ച് ഭക്ഷണം കഴിക്കുന്ന കുടുംബാംഗങ്ങളെയും ചിത്രത്തില്‍ കാണാം. ഇന്ത്യന്‍ പതാകയെ അപമാനിച്ചവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് നിരവധി പേര് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. ത്രിവര്‍ണ്ണ പതാകയെ അവഹേളിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നായിരുന്നു ചിലർ പ്രതികരിച്ചത്.
Discussion about this post