ഡൽഹി: കൊവിഡ് രണ്ടാം തരംഗ വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും ഇന്ത്യ മെല്ലെ കരകയറുന്നതായി സൂചന. 25 ദിവസത്തിനിടെ പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെ രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ മുപ്പതിനായിരത്തോളമാണ്് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്ത് 2,81,386 പേര്‍ക്കാണ് പുതിയതായി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,49,65,463 ആയി. ഏപ്രില്‍ 21 ന് ശേഷം ആദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെ രേഖപ്പെടുത്തുന്നത്.
രാജ്യത്ത് നിലവില്‍ 35,16,997 സജീവ രോഗികളാണുള്ളത്. 3,78,741 പേര്‍ കൂടി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,11,74,076 ആയി. 4,106 പേരാണ് കോവിഡ് മൂലം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് മരണപ്പെട്ടത്.
Discussion about this post