ഭോപാൽ: വാക്സിൻ ഗോഡൗണിൽ തീപിടുത്തം. കൊവിഡ് വാക്സിനും ബ്ലാക്ക് ഫംഗസിനുള്ള ഇഞ്ചക്ഷനുകളും സൂക്ഷിക്കുന്ന മധ്യപ്രദേശിലെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ഇൻഡോറിലെ ഭാരത് സിറംസ് ആൻഡ് വാക്സിൻസ് ലിമിറ്റഡിന്റെ സംഭരണ ശാലയിലായിരുന്നു തീപിടുത്തം.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചിട്ടുണ്ട്. നാശനഷ്ടം കണക്കാക്കിയിട്ടില്ല.
Discussion about this post