ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി നടൻ രജനികാന്തും വിക്രമും. 50 ലക്ഷം രൂപയാണ് രജനികാന്ത് സംഭാവന നല്‍കിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ നേരിട്ട് കണ്ടാണ് ചെക്ക് കൈമാറിയത്.
സെക്രട്ടറിയേറ്റില്‍ എത്തിയാണ് രജനികാന്ത് തമിഴ്‌നാട് സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. കോവിഡ് മഹാമാരിയെ നിയന്ത്രണവിധേയമാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് രജനികാന്ത് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
നടന്‍ വിക്രം 30 ലക്ഷം രൂപയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
തമിഴ്‌നാട്ടില്‍ ഞായറാഴ്ച 33,181 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. നിലവില്‍ രണ്ടുലക്ഷത്തിന് മുകളിലാണ് സംസ്ഥാനത്തെ കോവിഡ് കേസുകള്‍.
Discussion about this post