മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിന് പിന്നാലെ മലപ്പുറത്ത് ഭീതി വിതച്ച് മഞ്ഞപ്പിത്തവും പടരുന്നു. നിലമ്പൂരിലെ ഒരു ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ഇവിടെ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഇവരുടെ കിണറ്റിലെ വെള്ളം പരിശോധനക്ക് അയച്ചിട്ടുണ്ട്. ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത നഗരസഭക്ക് പുറത്തുള്ളവർക്കും രോഗബാധയേറ്റതായാണ് വിവരം.
നിലമ്പൂർ നഗരസഭാ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ വീട് സന്ദര്‍ശിച്ച് മേൽനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. ഇത് കൂടാതെ ജില്ലയുടെ മറ്റ് പല ഭാഗങ്ങളിലും രോഗബാധ റിപ്പോർട്ട് ചെയ്തതായാണ് വിവരം. വേനൽ കടുത്തതോടെ ശുദ്ധജല ലഭ്യത കുറഞ്ഞത് രോഗവ്യാപനത്തിന് കാരണമായതായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.












