ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍യുടെ വീടിന് നേരെ ബോംബ് ആക്രമണം.എംഎല്‍എ സുരേന്ദ്ര മൈഥാനിയുടെ പാണ്ഡുനഗറിലെ വീട് നേരെയാണ് ബോംബ് ഏറുണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
വാതിലിനടുത്തേക്ക് ബോംബ് എറിഞ്ഞ ശേഷം അക്രമികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
ഇവരെ വീടിന് ചുറ്റും കാവല്‍ നിന്നിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. നാടന്‍ ബോംബുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. കൈവശം ഉണ്ടായിരുന്ന ബാക്കി ബോംബുകള്‍ നിര്‍വീര്യമാക്കി.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
Discussion about this post