Monday, July 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സംസ്ഥാനത്ത് ഭീതി പരത്തി ബ്ലാക്ക് ഫംഗസ് ബാധ; മൂന്ന് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചു

by Brave India Desk
May 19, 2021, 01:18 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് ഭീതി പരത്തി ബ്ലാക്ക് ഫംഗസ് ബാധയും. മൂന്ന് ജിലകളിൽ രോഗബാധ റിപ്പോർട്ട് ചെയ്തു. കൊല്ലം, മലപ്പുറം, കോട്ടയം ജില്ലകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

കൊല്ലത്ത് പൂയപ്പള്ളി സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് രോഗം ഭേദമായതായി ആശുപത്രി അധികൃതർ അറിയിച്ചു.

Stories you may like

പൊതിച്ചോറ് വിവാദത്തിൽ യു-ടേൺ അടിച്ച് മന്ത്രി കെ. മുരളീധരൻ; ‘ആശുപത്രികളിൽ ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ല

എം. സ്വരാജിനെ വെട്ടി ‘കള്ളൻ വിജയൻ’; ദേശാഭിമാനി ലേഖന വിവാദത്തിൽ കള്ളക്കളി പുറത്ത്, നാടകീയ വെളിപ്പെടുത്തൽ!

മലപ്പുറത്ത് തിരൂരിൽ 62 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗ ബാധയെ തുടർന്ന് ഇദ്ദേഹത്തിൻ്റെ ഒരു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ഇയാൾ ചികിത്സയിലുള്ളത്.

നേരത്തെ മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിരവധി പേർ മരിക്കുകയും നിരവധി പേർക്ക് കണ്ണുകൾ നഷ്ടമാകുകയും ചെയ്തിരുന്നു.

കൊവിഡ് ഭേദമായാലും പ്രതിരോധശേഷി ദുര്‍ബലമായ അവസ്ഥയിലാണ് ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടാകുന്നത്. സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിത ഉപയോഗവും ഇതിനു കാരണമാകുന്നു. വായുവിൽ കാണപ്പെടുന്ന മ്യൂകോര്‍ എന്ന ഫംഗസാണ് മ്യൂകോര്‍മൈകോസിസ് അഥവാ ബ്ലാക് ഫംഗസ് ബാധയ്ക്ക് കാരണം.

ഈ രോഗം തലച്ചോറിനെ ബാധിച്ചാല്‍ മരണത്തിന് കാരണമാകുന്നു. ബ്ലാക് ഫംഗസ് അന്ധതയ്ക്കും കാരണമാകാറുണ്ട്.കണ്ണുവേദന, മുഖത്തുണ്ടാകുന്ന വീക്കം, തലവേദന, പനി, മൂക്കടപ്പ്, കാഴ്ചക്കുറവ് തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.

ബ്ലാക്ക് ഫംഗസ് രോഗബാധയ്ക്ക് പ്രത്യേക ശ്രദ്ധ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് ഉന്നതതല യോഗത്തിൽ വ്യക്തമാക്കിയിരുന്നു. ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചിട്ടുള്ള രോഗികളിൽ ഇവ പടരാനുള്ള സാദ്ധ്യത കൂടുതലാണെന്ന് നീതി ആയോഗ് ആരോഗ്യ വിദഗ്ധൻ ഡോക്ടർ വി കെ പോൾ പറഞ്ഞു.

നേരത്തെ തന്നെ നിലവിലുള്ള രോഗബാധയാണ് ബ്ലാക് ഫംഗസ്. കൊവിഡാനന്തര രോഗങ്ങളുടെ കൂട്ടത്തിൽ മാരകമായേക്കവുന്ന അവസ്ഥയാണ് ഇത്. ഇതിന്റെ ചികിത്സയും വളരെ ചിലവേറിയതാണ്. പ്രതിദിനം 9,000 രൂപ ചിലവ് വരുന്ന ഇൻജക്ഷനും മറ്റ് ചികിത്സാ മാർഗങ്ങളും ചുരുങ്ങിയത് 21 ദിവസത്തേക്ക് വേണ്ടി വരും. ഇത്തരം രോഗബാധകളെ കൊവിഡിനെ പോലെ തന്നെ ഭയക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Tags: Covid 19 KeralaBlack Fungus
Share11TweetSendShare

Latest stories from this section

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; ‘കുംഭമേള വൈറൽ പെൺകുട്ടി’ വീണ്ടും പോലീസ് സ്റ്റേഷനിൽ, പാസ്‌പോർട്ടും പണവും പിതാവ് കവർന്നെന്ന് പരാതി!

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; ‘കുംഭമേള വൈറൽ പെൺകുട്ടി’ വീണ്ടും പോലീസ് സ്റ്റേഷനിൽ, പാസ്‌പോർട്ടും പണവും പിതാവ് കവർന്നെന്ന് പരാതി!

പട്ടിക്കുട്ടിയെ കാണിക്കാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; 67കാരന് ആറ് വർഷം കഠിനതടവും പിഴയും!

പട്ടിക്കുട്ടിയെ കാണിക്കാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; 67കാരന് ആറ് വർഷം കഠിനതടവും പിഴയും!

‘പൊതിച്ചോറിന് രാഷ്ട്രീയമില്ല!’ വിവാദത്തിൽ മലക്കം മറിഞ്ഞ് മന്ത്രി; കടുത്ത നിലപാടിൽ നിന്ന് കളം മാറ്റി മുരളീധരൻ

‘പൊതിച്ചോറിന് രാഷ്ട്രീയമില്ല!’ വിവാദത്തിൽ മലക്കം മറിഞ്ഞ് മന്ത്രി; കടുത്ത നിലപാടിൽ നിന്ന് കളം മാറ്റി മുരളീധരൻ

മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കാൻ ആരുമില്ലേ? മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ!”; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജി. ശക്തിധരൻ!

‘ഏകാധിപതികൾ എവിടെയായാലും തകർന്നടിയും’; സുകുമാരൻ നായർക്കെതിരെ ആഞ്ഞടിച്ച് ഗണേഷ് കുമാർ

Discussion about this post

Latest News

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

ഇറാനിൽ വീണ്ടും കനത്ത വ്യോമാക്രമണവുമായി യുഎസ് ; രാജ്യത്തിനായി ജീവൻ ബലിനൽകിയ അമേരിക്കൻ സൈനികരോടുള്ള ആദരസൂചക ആക്രമണമെന്ന് ട്രംപ്

രാത്രിയിലെ നെഞ്ചെരിച്ചിൽ എങ്ങനെ ഒഴിവാക്കാം?ഇതാ ലളിതമായ ചില ജീവിതശൈലി മാറ്റങ്ങൾ

രാത്രിയിലെ നെഞ്ചെരിച്ചിൽ എങ്ങനെ ഒഴിവാക്കാം?ഇതാ ലളിതമായ ചില ജീവിതശൈലി മാറ്റങ്ങൾ

മിർപൂരിൽ നിന്ന് ലോർഡ്‌സിലേക്ക്; അന്ന് ഗാവസ്കർ കണ്ട ‘ഇന്ത്യൻ ബാറ്റിംഗിന്റെ ഭാവി’ ഇന്നും സുരക്ഷിതം, ഹിറ്റ്മാൻ-കിംഗ് സഖ്യം വീണ്ടും ചരിത്രത്തിൽ

മിർപൂരിൽ നിന്ന് ലോർഡ്‌സിലേക്ക്; അന്ന് ഗാവസ്കർ കണ്ട ‘ഇന്ത്യൻ ബാറ്റിംഗിന്റെ ഭാവി’ ഇന്നും സുരക്ഷിതം, ഹിറ്റ്മാൻ-കിംഗ് സഖ്യം വീണ്ടും ചരിത്രത്തിൽ

‘ചവിട്ടി പുറത്താക്കിയവർ ഇപ്പോൾ ചാപ്പ കുത്തുന്നു’; പ്രീണനത്തിനായി തന്നെ നാടുകടത്തിയ സിപിഎമ്മിന് ഇപ്പോൾ വിമർശിക്കാൻ എന്ത് യോഗ്യതയെന്ന് തസ്ലിമ നസ്റിൻ

‘ചവിട്ടി പുറത്താക്കിയവർ ഇപ്പോൾ ചാപ്പ കുത്തുന്നു’; പ്രീണനത്തിനായി തന്നെ നാടുകടത്തിയ സിപിഎമ്മിന് ഇപ്പോൾ വിമർശിക്കാൻ എന്ത് യോഗ്യതയെന്ന് തസ്ലിമ നസ്റിൻ

50 ഓവർ തന്റെ സാമ്രാജ്യമെന്ന് വീണ്ടും തെളിയിച്ചു; ലോർഡ്‌സിൽ റൺമലയ്ക്ക് മുന്നിൽ ‘രോഹിത് മാജിക്’, സ്വന്തമാക്കിയത് തകർപ്പൻ റെക്കോഡ്

50 ഓവർ തന്റെ സാമ്രാജ്യമെന്ന് വീണ്ടും തെളിയിച്ചു; ലോർഡ്‌സിൽ റൺമലയ്ക്ക് മുന്നിൽ ‘രോഹിത് മാജിക്’, സ്വന്തമാക്കിയത് തകർപ്പൻ റെക്കോഡ്

ആഫ്രിക്കൻ ബന്ധങ്ങൾ ശക്തമാക്കി ഇന്ത്യ ; നയതന്ത്രങ്ങൾക്ക് കരുത്തുപകർന്ന് സാൻസിബാർ പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനം

ആഫ്രിക്കൻ ബന്ധങ്ങൾ ശക്തമാക്കി ഇന്ത്യ ; നയതന്ത്രങ്ങൾക്ക് കരുത്തുപകർന്ന് സാൻസിബാർ പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനം

‘മോദിയും അമിത് ഷായുമായി പൂർണമായും സഹകരിച്ച് പ്രവർത്തിക്കും’ ; 20 വിമത എംപിമാരുമായി എൻഡിഎയിൽ ചേരുമെന്ന് കാകോലി ഘോഷ് ദസ്തിദാർ

‘മോദിയും അമിത് ഷായുമായി പൂർണമായും സഹകരിച്ച് പ്രവർത്തിക്കും’ ; 20 വിമത എംപിമാരുമായി എൻഡിഎയിൽ ചേരുമെന്ന് കാകോലി ഘോഷ് ദസ്തിദാർ

പാറ്റ പാർട്ടിയുടെ പാർലമെന്റ് മാർച്ചിന് അനുമതിയില്ല ; ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്, സുരക്ഷാ വലയത്തിൽ തലസ്ഥാനം

പാറ്റ പാർട്ടിയുടെ പാർലമെന്റ് മാർച്ചിന് അനുമതിയില്ല ; ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്, സുരക്ഷാ വലയത്തിൽ തലസ്ഥാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies