ഡല്‍ഹി: കോവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നവോദയ വിദ്യാലയങ്ങളില്‍ ഇതിനുള്ള സൗകര്യം ഒരുക്കണമെന്ന് സോണിയ കത്തിൽ ആവശ്യപ്പെടുന്നു.
രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ഭാവിയേക്കുറിച്ചുള്ള പ്രതീക്ഷ നല്‍കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും സോണിയ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ രണ്ടുപേരുമോ, ഇവരില്‍ വരുമാനം ഉള്ള ഒരാളോ മരിച്ച കുട്ടികള്‍ക്കെല്ലാം സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്നാണ് ആവശ്യം.
Discussion about this post