ഡല്‍ഹി:അടിയന്തരാവസ്ഥയെയും ഇന്ദിരഗാന്ധിയേയും ആര്.എസ്.എസ് പിന്തുണച്ചിരുന്നുവെന്ന് പരാമര്‍ശം ശരിയല്ലെന്ന് ഇന്ദിരയുടെ വിശ്വസ്തനായിരുന്ന ആര്.കെ ധവാന് പറഞ്ഞു. ആര്.എസ്.എസ് ഒരിക്കലും ഇന്ദിരയെ പിന്തുണച്ചിരുന്നില്ല. അടിയന്തരാവസ്ഥ കാലത്തും തുടര്‍ന്നുവന്ന തെരഞ്ഞെടുപ്പിലും ഇന്ദിരയെ പിന്തുണച്ചുവെന്ന് എങ്ങനെ അവര്‍ക്ക് പറയാന്‍ കഴിയും. ആരോപണം സ്വയം മഹത് വത്കരിക്കാനും സെന്സേഷന് സൃഷ്ടിക്കുന്നതിനു വേണ്ടി മാത്രമുള്ളതാണെന്നും ധവാന് പറഞ്ഞു.
അടിയന്തരാവസ്ഥയില്‍ ആര്‍എസ്എസ് ഇന്ദിരയെ പിന്തുണച്ചുവെന്ന് മുന്‍ ഇന്റലിജന്‍സ് മേധാവി ടി.വി രാജേശ്വറുടെ പരാമര്‍ശം ചര്‍ച്ചയായിരുന്നു. രാജേശ്വറുടെ അടുത്തിടെയിറങ്ങിയ ‘ദി ക്രൂഷ്യല്‍ ഇയേഴ്സ്’ എന്ന പുസ്തകത്തിലാണ് അന്നത്തെ ആര്.എസ്.എസ് മേധാവി ബാലേസാഹിബ് ദേവ്റാസ് ഇന്ദിരയുമായി അടുപ്പം സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് പറയുന്നത്. സഞ്ജയ് ഗാന്ധിയുമായി ബന്ധം സ്ഥാപിക്കാന്‍ ദേവ്റാസിന് താല്പര്യമുണ്ടായിരുന്നു. എന്നാല്‍ ഇന്ദിര ഇതിനോട് യോജിച്ചില്ലെന്നും പുസ്തകത്തില്‍ പറയുന്നു.
Discussion about this post