വാഷിങ്ടണ്‍: പാക്കിസ്ഥാന്‍ ഉയര്‍ത്തുന്ന ഭീഷണിയ്ക്ക് ഉചിതമായ മറുപടി ഇന്ത്യയാണെന്ന് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാന്‍ ശ്രമിക്കുന്ന ശതകോടീശ്വരനും ടിവി താരവുമായ ഡൊണാള്‍ഡ് ട്രംപ്. ലോകത്തെ ഏറ്റവും അപകടകരമായ രാജ്യം പാക്കിസ്ഥാനാണെന്നും ട്രംപ് പറഞ്ഞു.
യുഎസിലെ ഒരു റേഡിയോ ഷോയില്‍ പങ്കെടുക്കവെയാണ് പാക്കിസ്ഥാനെതിരായ തന്റെ നിലപാട് ട്രംപ് തുറന്ന് പറഞ്ഞത്. സ്വന്തമായി ആണവായുധമുള്ള പാക്കിസ്ഥാന്‍ ഒരു ഗുരുതര പ്രശ്‌നമാണെന്നു പറഞ്ഞ ട്രംപ് പാക്കിസ്ഥാനെയും പാക്ക് ഭരണാധികാരികളെയും ഉത്തര കൊറിയയുമായും അവിടുത്തെ ഏകാധിപതിയുമായും താരതമ്യപ്പെടുത്തി.
ഇന്ത്യയ്ക്ക് സ്വന്തമായി ആണവായുധങ്ങളും അതിശക്തമായ സൈന്യബലവുമുണ്ട്. അവരാണ് പാക്കിസ്ഥാനുള്ള മറുപടി ട്രംപ് പറഞ്ഞു. പാക്കിസ്ഥാനെ നിലയ്ക്ക് നിര്‍ത്തുന്നതിന് ഇന്ത്യയുമായി കൂടുതല്‍ ആഴമുള്ള ബന്ധം യുഎസിന് ആവശ്യമാണെന്നും ട്രംപ് പറഞ്ഞു.
നേരത്തെ, ശമ്പളമില്ലാതെ യുഎസ് പ്രസിഡന്റ് പദവിയില്‍ ഇരുന്നുകൊള്ളാമെന്ന് വാഗ്ദാനം ചെയ്തും ട്രംപ് വാര്‍ത്തകളിലിടം നേടിയിരുന്നു.
Discussion about this post