കബൂൾ: അഫ്ഗാൻ അതിർത്തിയിൽ വെടിനിർത്തൽ ലംഘിച്ച പാകിസ്ഥാനെതിരെ അഫ്ഗാൻ സേന തിരിച്ചടിച്ചു. അഫ്ഗാൻ സേന നടത്തിയ പ്രത്യാക്രമണത്തിൽ പാക് സൈനികൻ കൊല്ലപ്പെട്ടു. ഖൈബർ പക്തൂൺക്വ അതിർത്തിക്ക് സമീപമുള്ള വസീറിസ്ഥാനിലായിരുന്നു സംഭവം.
32 വയസ്സുകാരനായ ശിപായി ഉമർ ദറാസാണ് കൊല്ലപ്പെട്ടത്. സംഭവം പാകിസ്ഥാൻ സ്ഥിരീകരിച്ചു. അതിർത്തിയിൽ സംയമനം പാലിക്കണമെന്ന് പാകിസ്ഥാൻ അഫ്ഗാനിസ്ഥാനോട് ആവശ്യപ്പെട്ടു.
സംഭവത്തെ പാകിസ്ഥാൻ ശക്തമായി അപലപിച്ചു. അഫ്ഗാൻ അതിർത്തിക്ക് സമീപം പാകിസ്ഥാൻ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതിനിടെ അതിർത്തി ലംഘിച്ച പാക് സൈനികർക്ക് അഫ്ഗാനിസ്ഥാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൽ പ്രകോപിതരായാണ് പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചത്. എന്നാൽ അഫ്ഗാൻ സേന അപ്രതീക്ഷിതമായി ശക്തമായ തിരിച്ചടി നൽകുകയായിരുന്നു.
Discussion about this post