Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കശ്മീരിലെ ആർ എസ് എസ്- ബിജെപി പ്രവർത്തകരുടെ കൊലപാതകങ്ങൾക്ക് പിന്നിൽ ഹൈന്ദവ ഉന്മൂലനം എന്ന പാക് ലക്ഷ്യം; എൻ ഐ എ കുറ്റപത്രത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

by Brave India Desk
May 23, 2021, 10:10 am IST
in India
Share on Facebook
Tweet
WhatsAppTelegram

ശ്രീനഗർ: കശ്മീരിലെ ആർ എസ് എസ്- ബിജെപി പ്രവർത്തകരുടെ കൊലപാതകങ്ങൾക്ക് പിന്നിൽ പാക് ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദീൻ ആണെന്ന് വ്യക്തമായതായി എൻ ഐ എ കോടതിയിൽ അറിയിച്ചു. കൊലപാതകങ്ങൾക്ക് പിന്നിലെ ആത്യന്തിക ലക്ഷ്യം ഹിന്ദു വേട്ട ആയിരുന്നു എന്നും എൻ ഐ എ അഭിപ്രായപ്പെടുന്നു. ഹിസ്ബുൾ മുജാഹിദീൻ നേതൃത്വം നൽകിയ കിഷ്ത്വാർ ഗൂഢാലോചനയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.

2019 മാർച്ച് 8നായിരുന്നു സംഭവങ്ങളുടെ തുടക്കം. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അംഗ്രേസ് സിംഗ് റാണയുടെ സുരക്ഷാ ജീവനക്കാരന്റെ എ കെ 47 തോക്ക് ഇരുട്ടിന്റെ മറവിൽ ആയുധധാരികളായ രണ്ട് ഭീകരർ തട്ടിക്കൊണ്ട് പോയി. തൊട്ടടുത്ത ദിവസം, മാർച്ച് 9ന് ഇതേ ആയുധം ഉപയോഗിച്ച് ഭീകരർ കിഷ്ത്വാർ പട്ടണത്തിൽ വെച്ച് ആർ എസ് എസ് നേതാവ് ചന്ദ്രകാന്ത് ശർമ്മയെയും സുരക്ഷാ ജീവനക്കാരനെയും കൊലപ്പെടുത്തി. കിഷ്ത്വാറിലെ ആരോഗ്യ കേന്ദ്രത്തിൽ വെച്ചായിരുന്നു ഭീകരർ ഇവർക്ക് നേരെ നിറയൊഴിച്ചത്.

Stories you may like

കർണാടക ബന്ദ് ; പ്രതിഷേധം കനക്കുന്നു, നിരവധിപേരെ കരുതൽ തടങ്കലിലെടുത്ത് പോലീസ് ; ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിലും വൻ പ്രക്ഷോഭം

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

ഈ സംഭവം നടക്കുന്നതിന് ആറ് മാസം മുൻപ് ഭീകരർ ബിജെപി സംസ്ഥാന സെക്രട്ടറി അനിൽ പരിഹാറിനെയും സഹോദരൻ അജിത് പരിഹാറിനെയും കിഷ്ത്വാർ പട്ടണത്തിൽ വെച്ച് തന്നെ കൊലപ്പെടുത്തിയിരുന്നു.

2019 നവംബർ 2നാണ് കേസ് എൻ ഐ എ ഏറ്റെടുക്കുന്നത്. അന്വേഷണത്തിന്റെ നിർണ്ണായക ഘട്ടത്തിലാണ് സംഭവത്തിലെ ഹിസ്ബുൾ മുജാഹിദീന്റെ പങ്ക് വെളിപ്പെടുന്നത്. തുടർന്ന് ഹിസ്ബുൾ 2018 മുതൽ കിഷ്ത്വാറിൽ നടത്തിയിരുന്ന പ്രവർത്തനങ്ങൾ എൻ ഐ എ പരിശോധിച്ചു.

‘ഒരു പ്രത്യേക മതവിഭാഗത്തിലെ പ്രമുഖരെ ഉന്നം വെച്ച് കൃത്യമായ പദ്ധതി പ്രകാരം കൊലപ്പെടുത്തുന്നത് ഈ വിഭാഗത്തിനിടയിൽ അരക്ഷിതാവസ്ഥ വളർത്തും. ഇതിനായി പൊലീസിൽ നിന്ന് ഉൾപ്പെടെ ആയുധം തട്ടിയെടുത്ത് സൂക്ഷിക്കുന്നത് മേഖലയിൽ ഭീകരത സൃഷ്ടിക്കും. തുടർന്ന് പ്രദേശത്ത് സൈന്യം നിയന്ത്രണം ഏറ്റെടുത്താൽ മുസ്ലീം സമുദായത്തെ കൂടി ഭരണകൂടത്തിനെതിരെ തിരിക്കാൻ സാധിക്കും‘. ഇതായിരുന്നു ഭീകരരുടെ പദ്ധതിയെന്ന് എൻ ഐ എ കണ്ടെത്തുകയായിരുന്നു.

ദൗത്യം ഏറ്റെടുത്ത് ഹൈന്ദവ നേതാക്കളെ തെരഞ്ഞ് പിടിച്ചു കൊലപ്പെടുത്താൻ നിയോഗിക്കപ്പെട്ട ഹിസ്ബുൾ ഭീകരരായ ഒസാമ ബിൻ ജാവേദ്, ഹാരൂൺ അബ്ബാസ് വാനി, സാഹിദ് ഹുസൈൻ എന്നിവരെ 2019ലും 2020ലും നടന്ന ഏറ്റുമുട്ടലുകളിൽ സുരക്ഷാ സേന വധിച്ചു. തുടർന്ന് ദൗത്യം ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ട ജാഫർ ഹുസൈൻ, തൻവീർ അഹമ്മദ് മാലിക്, തരാഖ് ഹുസൈൻ ഗിരി എന്നിവർ എൻ ഐ എയുടെ പിടിയിലാകുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ പൂർണ്ണമായും ബാധിക്കാൻ സാധ്യതയുള്ള ഭീകര ഗൂഢാലോചനയുടെ ചുരുളഴിയുന്നത്.

Tags: HIZBUL MUJAHIDEENJnKHindu GenocideKishtwar ConspiracyMurders of RSS- BJP WorkersChanderkant SharmaAnil PariharAjit PariharNIA
Share49
Tweet
SendShare

Latest stories from this section

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

Discussion about this post

Latest News

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

കർണാടക ബന്ദ് ; പ്രതിഷേധം കനക്കുന്നു, നിരവധിപേരെ കരുതൽ തടങ്കലിലെടുത്ത് പോലീസ് ; ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിലും വൻ പ്രക്ഷോഭം

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് അടഞ്ഞുതന്നെ കിടക്കും ; അമേരിക്കക്ക് യാതൊരു അധികാരവുമില്ല, വ്യാജ അവകാശവാദങ്ങൾ യാഥാർത്ഥ്യത്തെ മാറ്റില്ലെന്ന് ഇറാൻ

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies