കൂട്ടുകാരോടൊപ്പം ആഘോഷിക്കുന്ന ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നു. മൂന്ന് കൂട്ടുകാരികളോടൊപ്പം ഉല്ലസിക്കുന്ന താരപുത്രിയുടെ ചിത്രങ്ങളാണ് സോഷ്യയിൽ മീഡിയയിൽ പ്രചരിക്കുന്നത്.
https://www.instagram.com/p/CPLUNWVB53N/
സുഹാന ഖാന്റെ ഇൻസ്റ്റാഗ്രാം വീഡിയോയാണ് ആരാധകരെ ആവേശം കൊള്ളിക്കുന്നത്. കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് സുഹാന വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൂട്ടുകാരികളും ഇതേ തരത്തിലുള്ള ഗ്ലാമർ വസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്. നാല് പേരും ഒരുമിച്ച് പോസ് ചെയ്യുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സുഹാന ഖാന്റെ 21ആം പിറന്നാൾ. താരപുത്രിയുടെ പിറന്നാളാഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സുഹാന കേക്ക് മുറിക്കുന്നതും ബലൂണുകൾ കൊണ്ട് കളിക്കുന്നതുമായ ചിത്രങ്ങളാണ് പുറത്ത് വന്നിരുന്നത്.
Discussion about this post