Tuesday, July 5, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

ഇന്ന് സ്പീക്കർ തെരഞ്ഞെടുപ്പ്; എം ബി രാജേഷാണ് എല്‍ഡിഎഫ് സ്ഥാനാർഥി; പി സി വിഷ്ണുനാഥ് യുഡിഎഫ് സ്ഥാനാര്‍ഥി

by Brave India Desk
May 25, 2021, 08:06 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : പതിനഞ്ചാം നിയമസഭയുടെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. തൃത്താലയില്‍നിന്നുള്ള എം ബി രാജേഷാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി. പി സി വിഷ്ണുനാഥ് (കുണ്ടറ) ആണ് യുഡിഎഫ് സ്ഥാനാര്‍ഥി. ഇരുവരും തിങ്കളാഴ്ച നിയമസഭാ സെക്രട്ടറി എസ് വി ഉണ്ണിക്കൃഷ്ണന്‍ നായര്‍ക്ക് നാമനിര്‍ദേശ പത്രിക കൈമാറി. രാവിലെ ഒമ്പതിന് വോട്ടെടുപ്പ് ആരംഭിക്കും. വിജയി സ്പീക്കറായി ചുമതലയേല്‍ക്കും. തുടര്‍ന്ന് കക്ഷിനേതാക്കളുടെ അനുമോദനവും സ്പീക്കറുടെ മറുപടിയും.

എം ബി രാജേഷിനായി രണ്ട് സെറ്റ് പത്രിക സമര്‍പ്പിച്ചു. ഒന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പേര് നിര്‍ദേശിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ പിന്താങ്ങി. മറ്റൊന്നില്‍ സിപിഐ കക്ഷി നേതാവ് ഇ ചന്ദ്രശേഖരന്‍ പേര് നിര്‍ദേശിച്ചു. ജെഡിഎസ് കക്ഷി നേതാവ് മാത്യു ടി തോമസ് പിന്താങ്ങി. വിഷ്ണുനാഥിനെ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നിര്‍ദേശിച്ചു. മുസ്ലിംലീഗ് കക്ഷി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പിന്താങ്ങി. എല്‍ഡിഎഫിന് 99 ഉം, യുഡിഎഫിന് 41 ഉം അംഗങ്ങളാണുള്ളത്.

Stories you may like

‘വാരിയന്‍ കുന്നനെക്കാള്‍ അപകടകാരികള്‍, കേരളത്തെ താലിബാനാക്കാനുള്ള കരാറുകാരാണോ കമ്മ്യൂണിസ്റ്റുകൾ’: സ്പീക്കര്‍ക്കെതിരെ എസ് സുരേഷ്

‘സ്വന്തം നാട്ടിലെ നിരപരാധികളായ ഹിന്ദുക്കളെ അരിഞ്ഞു തള്ളിയ വാരിയംകുന്നൻ ഏത് നിലയിലാണ് ഭഗത് സിംഗിന് തുല്യനാകുന്നത്?‘: എം ബി രാജേഷിനോട് കേന്ദ്ര മന്ത്രി

ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് സ്പീക്കര്‍ തീരുമാനിക്കും. പുതുക്കിയ ബജറ്റ് ജൂണ്‍ നാലിന് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിക്കും. ഏഴിന് ആരംഭിക്കുന്ന പൊതുചര്‍ച്ചയ്ക്ക് തുടക്കമിടുന്നത് ഡെപ്യൂട്ടി സ്പീക്കര്‍ ആയിരിക്കണമെന്ന കീഴ്വഴക്കമുണ്ട്. ഇതിനുമുമ്ബ് ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. സിപിഐയിലെ അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറാണ് എല്‍ഡിഎഫ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥി. യുഡിഎഫ് മത്സരിക്കുമോ എന്നത് വ്യക്തമാക്കിയിട്ടില്ല.

Tags: speaker electionm b rajeshp c vishnunath
ShareTweetSendShare

Discussion about this post


Latest stories from this section

‘പരാതി നല്‍കാന്‍ വൈകിയതില്‍ ദുരൂഹതയുണ്ട്’; പി.സി ജോര്‍ജിനെതിരായ പീഡന പരാതിയിൽ സംശയം പ്രകടിപ്പിച്ച് കോടതി

‘എ.കെ.ജി സെന്റര്‍ ആക്രമിച്ച യഥാര്‍ത്ഥ കുറ്റവാളിയെ പിടിക്കാനാണ് ശ്രമം’; അടിയന്തര പ്രമേയത്തിന് മറുപടിയുമായി എം.എം മണി

കോട്ടയം ഡിസിസി ഓഫീസിന് നേരെ അക്രമം : അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടിയില്‍

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഷാജ് കിരണിന് ഇ.ഡി. നോട്ടിസ്

Next Post

''പൃഥ്വിരാജും സലിംകുമാറും സണ്ണി വെയിനും മോങ്ങിക്കരഞ്ഞാലൊന്നും ലക്ഷദ്വീപിനെ മയക്കുമരുന്ന്-ജിഹാദി - കള്ളക്കടത്തിന്റെ ഹബ്ബാക്കാൻ കേന്ദ്ര ഗവൺമെന്റ് സമ്മതിക്കില്ല. ലക്ഷദ്വീപ് കേന്ദ്രമായി നടക്കുന്ന രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ കേന്ദ്ര ഗവൺമെന്റിന് കഴിവുണ്ട്'' ജോൺ ഡിറ്റോ പി ആർ

Latest News

കയ്യിൽ സിഗരററുമായി കാളി ദേവി, സിനിമാ പോസ്റ്ററിനെതിരെ പരാതി :’അറസ്റ്റ്ലീനാമണിമേഘലൈ’ ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻറാകുന്നു

എൻഐഎ മേധാവി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി: സുപ്രധാന കൂടിക്കാഴ്ചയെന്ന് സൂചനകൾ

കണ്ണുകൾക്ക് താഴെ കറുത്തപാടുകളുണ്ടോ ? ഇതാ വീട്ടിൽ പ്രയോഗിക്കാവുന്ന ചില പൊടിക്കൈകൾ, ഒരാഴ്ചക്കുള്ളിൽ തന്നെ വ്യത്യാസം അറിയാം

സ്വാതന്ത്ര്യ ദിനത്തിൽ ചിക്കാഗോയിൽ വെടിവയ്പ്: നിരവധി പേർക്ക് പരിക്ക്

ഹോട്ടലുകളിൽ സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്: പുതിയ മാർഗനിർദേശം പുറത്ത്

‘പരാതി നല്‍കാന്‍ വൈകിയതില്‍ ദുരൂഹതയുണ്ട്’; പി.സി ജോര്‍ജിനെതിരായ പീഡന പരാതിയിൽ സംശയം പ്രകടിപ്പിച്ച് കോടതി

‘എ.കെ.ജി സെന്റര്‍ ആക്രമിച്ച യഥാര്‍ത്ഥ കുറ്റവാളിയെ പിടിക്കാനാണ് ശ്രമം’; അടിയന്തര പ്രമേയത്തിന് മറുപടിയുമായി എം.എം മണി

അഗ്നിപഥ് പദ്ധതി : പ്രീ-റിക്രൂട്ട്‌മെന്റ് പരിശീലന പരിപാടിയുമായി മണിപ്പൂര്‍; പങ്കെടുത്തത് അഞ്ഞൂറോളം ഉദ്യോഗാര്‍ത്ഥികള്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies