ഡൽഹി: നാൽപ്പത് ദിവസത്തിനിടെ ആദ്യമായി രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ രണ്ട് ലക്ഷത്തിൽ താഴേക്ക്. 1,96,427 പേർക്കാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ രോഗബാധ സ്ഥിരികരിച്ചത്. പ്രതിദിന മരണ സംഖ്യയും നാലായിരത്തിന് താഴേക്ക് പോയി. 3,741 പേരാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 3,26,850 പേർ രോഗമുക്തി നേടി. രാജ്യത്ത് ആകെ രോഗം ബാധിച്ചത് 2,69,48,874 പേർക്കാണ്. 25,86,782 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 3,07,231 പേർ രോഗം ബാധിച്ച് ആകെ മരിച്ചപ്പോൾ ആകെ 2,40,54,861 പേർ രോഗമുക്തരായി.
രാജ്യത്ത് ആകെ 19,85,38,999 ഡോസ് വാക്സിനുകൾ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Discussion about this post