ബോളിവുഡിലെ സിനിമാ കൊറിയോഗ്രാഫർമാർക്കും നർത്തകർക്കും സഹായവുമായി അക്ഷയ്കുമാർ. 3600 പേർക്കാണ് അക്ഷയ്കുമാർ സഹായമെത്തിച്ചത്. അക്ഷയ്കുമാറിൻറെ സൻമനസ്സിന് നന്ദി അറിയിച്ച് അനുഭവം പങ്കുവെയ്ക്കുകയാണ് കൊറിയോഗ്രാഫർ ഗണേഷ് ആചാര്യ.
എനിക്ക് ഒരു സമ്മാനം തരാൻ ആഗ്രഹിക്കുന്നുവെന്നും എന്തുവേണമെന്നും എന്റെ ജന്മദിനത്തിൽ അക്ഷയ് കുമാർ വിളിച്ചു ചോദിച്ചു. 1600 ജൂനിയർ കൊറിയോഗ്രാഫർമാർക്കും 200ൃ മുതിർന്ന നർത്തകർക്കും പശ്ചാത്തല നർത്തകർക്കും ഭക്ഷണസാധനങ്ങളോ പ്രതിമാസം ഒരു തുകയോ നൽകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം അതിന് ഉടൻ തന്നെ തയ്യാറായെന്നും ഗണേഷ് പറയുന്നു.
കൊറോണ വൈറസിന്റെ രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കിയിരിക്കുകയാണ്. ബോളിവുഡ് സിനിമാ മേഖലയിലും അതിൻറെ പ്രതിസന്ധികളുണ്ടെന്ന് ഗണേഷ് പറയുന്നു. അത്തരമൊരു സാഹചര്യത്തിൽ ദരിദ്രരായ ആളുകളെ സഹായിക്കാനാണ് അക്ഷയ്കുമാർ തീരുമാനിച്ചത്.. പകർച്ചവ്യാധിയോടനുബന്ധിച്ചുള്ള ലോക്ഡൌൺ ഏല്ലാവരെയും കഷ്ടത്തിലാക്കി.
3,600 പേരാണ് സഹായത്തിനായി രജിസ്റ്റർ ചെയ്തത്. ഇവർക്കെല്ലാം ഗണേഷ് ആചാര്യയുടെ സഹായത്തോടെ അക്ഷയ്കുമാർ സഹായമെത്തിച്ചു. ഒന്നുകിൽ ഒരു മാസത്തെ തുക അക്കൗണ്ടുകളിൽ നിക്ഷേപിക്കും , അല്ലെങ്കിൽ നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന്റെ ആവശ്യം മുന്നോട്ടുവെയ്ക്കാം എന്ന രണ്ട് പരിഹാരമാണ് അക്ഷയ്കുമാർ മുന്നോട്ടുവെച്ചത്. ഗണേഷ് ആചാര്യ മുൻകൈ എടുത്ത് സഹായമാവശ്യമുളളവരുടെ രജിസ്റ്റർ തയ്യാറാക്കുകയായിരുന്നു.
, ‘അക്ഷയ് വളരെ ദയാലുവാണ്. ഇന്നലെ എന്റെ അമ്പതാം ജന്മദിനമായിരുന്നു. ഈ അവസരത്തിൽ എനിക്ക് എന്ത് സമ്മാനം വേണമെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. 1600 ജൂനിയർ കൊറിയോഗ്രാഫർമാർക്കും മുതിർന്ന നർത്തകർക്കും 2000 പശ്ചാത്തല നർത്തകർക്കും പ്രതിമാസ റേഷൻ നൽകി സഹായിക്കാമോ എന്ന് ഞാൻ അവരോട് ചോദിച്ചു. അദ്ദേഹം ഉടനെ അതിന് തയ്യാറായി. ഗണേഷ് ആചാര്യ ഫൌണ്ടേഷനിലൂടെ എന്റെ ഭാര്യ ഈ പ്രവർത്തനവുമായി വളരെയധികം ബന്ധപ്പെട്ടിരുന്നു. എല്ലാ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങളും കണക്കിലെടുത്ത് മേഖല തിരിച്ചുള്ള പാക്കിംഗ്, ഡെലിവറിക്ക് അവർ വ്യക്തിപരമായി മേൽനോട്ടം വഹിച്ചു. രജിസ്റ്റർ ചെയ്തിട്ടുള്ള നർത്തകികൾക്കും നൃത്തസംവിധായകർക്കും അവരുടെ അടിസ്ഥാന ആവശ്യങ്ങൾക്കായി പണം എടുക്കാം അല്ലെങ്കിൽ ഒരു ചെറിയ കുടുംബത്തെ പോറ്റാൻ ഒരു മാസത്തെ ഒരു റേഷൻ കിറ്റ് ലഭിക്കും. തീരുമാനം അവരുടേതാണ്, ഗണേഷ് ആചാര്യ പറഞ്ഞു
അടുത്ത മാസം മുതൽ സംസ്ഥാനത്ത് ഷൂട്ടിംഗ് ആരംഭിക്കാൻ അനുവദിക്കണമെന്ന് മഹാരാഷ്ട്രയിലെ സിനിമാ ബോഡികൾ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗണേഷ് ആചാര്യ പറഞ്ഞു, ‘ഒരു പ്രോട്ടോക്കോളും ലംഘിക്കാതെ ഞങ്ങൾ തുടർച്ചയായി ഞങ്ങളുടെ പാട്ടുകൾക്കായി പരിശീലനം നടത്തിയിട്ടുണ്ട്. നൃത്തസംഘങ്ങളും പരിശീലനത്തിന് തയ്യാറാണ്. ഷൂട്ടിംഗ് നടക്കുന്നു. രാം സേതു, സർക്കസ്, ബ്രഹ്മസ്ത്ര തുടങ്ങിയ ചിത്രങ്ങളിൽ നിന്നുള്ള പാട്ടുകൾക്കായുള്ള നൃത്ത പരിശീലനം ആണ് നടക്കുന്നത്. ഷൂട്ടിംഗ് ആരംഭിച്ചുകഴിഞ്ഞാൽ, എന്റെ ടീം ഉടൻ തന്നെ തയ്യാറാകുമെന്നും ഗണേഷ് പറഞ്ഞു.
സൂര്യവംശി, ആട്രംഗി റേ, പൃഥ്വിരാജ്, ‘ബച്ചൻ പാണ്ഡെ, ‘രാം സേതു, ‘ബെൽ ബോട്ടം’ എന്നീ ചിത്രങ്ങളിലാണ് അക്ഷയ്കുമാറിൻറെ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ . അക്ഷയ് കുമാറിന്റെ ‘സൂര്യവംശി’ ചിത്രം 2020 ൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നതെങ്കിലും കൊറോണ കാരണം ഇതുവരെ റിലീസ് ചെയ്തിട്ടില്ല.
Discussion about this post