ഇടുക്കി: ഇസ്രായേലിൽ ഹമാസ് ഭീകരരുടെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യയുടെ ഭർത്താവ് സന്തോഷിനും ബന്ധുക്കൾക്കുമെതിരെ പൊലീസ് കേസ്. കോവിഡ് ചട്ടം ലംഘിച്ചതായി കാണിച്ച് കഞ്ഞിക്കുഴി പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ചേലച്ചുവട് സി എസ് ഐ ആശുപത്രിയിലെ ഡോക്ടര്‍ അനൂപ് ബാബുവിനെ കയ്യേറ്റം ചെയ്തന്നെും കോവിഡ് ചട്ടം പാലിച്ചില്ലന്നും ആരോപിച്ച് കൊല്ലപ്പെട്ട സൗമ്യയുടെ ഭര്‍ത്താവ് സന്തോഷ്, സഹോദന്‍ സജി, സൗമ്യയുടെ സഹോദരന്‍ സജീഷ് എന്നിവര്‍ക്കെതിരെയാണ് കഞ്ഞിക്കുഴി പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്. എന്നാൽ ആരോപണം സൗമ്യയുടെ ബന്ധുക്കൾ നിഷേധിക്കുന്നു.
സൗമ്യയുടെ ഭർത്താവ് സന്തോഷിന്റെ സഹോദരി ബീനയുടെ മകൾക്ക് സുഖമില്ലാത്തതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തള്ളക്കയത്തെ സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്കാണ് ആദ്യമെത്തിയത്.ഇവിടെ അടച്ചിരിക്കുകയായിരുന്നു.തുടര്‍ന്നാണ് ചേലച്ചുവടുള്ള സി എസ് ഐ ആശുപത്രിയില്‍ എത്തുന്നത്. എന്നാൽ ഡോക്ടർ അപമര്യാദയായി പെരുമാറി തന്നോട് ഇറങ്ങിപ്പോകാൻ പറഞ്ഞുവെന്ന് സന്തോഷിന്റെ സഹോദരൻ സജി പറയുന്നു. കുട്ടി അവശതയാണെന്നും ഉടന്‍ നോക്കണമെന്നും ഒച്ചപ്പാടുണ്ടാക്കാനുള്ള സമയമല്ല ഇതെന്നും വ്യക്തമാക്കിയിട്ടും ഡോക്ടര്‍ മുന്‍നിലപാട് ആവര്‍ത്തിച്ചു.ഇതിനിടയില്‍ ദേഷ്യത്തോടെ കുട്ടിയുടെ കൈ മേശയിലേയ്ക്ക് വലിച്ച് ,ശക്തിയില്‍ വയ്ക്കുകയും പ്രഷര്‍ നോക്കുന്നതിനുള്ള ഉപകരണത്തിന്റെ ഭാഗങ്ങള്‍ ചുറ്റുകയും ചെയ്തു.
തര്‍ക്കം മൂത്തതോടെ ഡോക്ടര്‍ അസഭ്യം പറയുകയും കൂട്ടിയുടെ കൈയില്‍ ചുറ്റിയിരുന്ന ഉപകരണത്തിന്റെ ഭാഗങ്ങള്‍ വലിച്ചഴിക്കുകയും പിന്നാലെ എവിടെയെങ്കിലും കൊണ്ടുപോടാ…. എന്നും പറഞ്ഞ് തള്ളിവിടുകയുമായിരുന്നു. ഇതോടെ ഡോക്ടറുടെ നടപടി ബന്ധുക്കൾ ചോദ്യം ചെയ്തു. എന്നാൽ ഒച്ചപ്പാട് ഉണ്ടായതൊഴിച്ചാല്‍ ആരും ഡോക്ടറെയോ അവിടുത്തെ മറ്റ് ജീവനക്കാരെയോ കൈയ്യേറ്റം ചെയ്തിട്ടില്ലെന്ന് ബന്ധുക്കൾ ആവർത്തിക്കുന്നു.
സൗമ്യയുടെ മരണവാര്‍ത്തയറിഞ്ഞ് ബോധരഹിതനായ സന്തോഷിനെ ഇതെ ആശുപത്രിയില്‍ ചികത്സയ്ക്കായി എത്തിച്ചിരുന്നു. ഈ സമയത്തും ഈ ഡോക്ടറുടെ പ്രതികരണം മോശമായിരുന്നു. പരാതി ആദ്യഘട്ടത്തില്‍ പൊലീസ് അന്വേഷിച്ച് തള്ളിയിരുന്നെന്നാണ് അറിയാന്‍ സാധിച്ചത്. ഇപ്പോള്‍ ഭരണപക്ഷ നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്ന് നിവര്‍ത്തിയില്ലാതെ് പൊലീസ് കേസെടുത്തിട്ടുള്ളതായിട്ടാണ് അറിയുന്നതെന്നും സജി പറയുന്നു.
സൗമ്യയുടെ മരണത്തെത്തുടര്‍ന്നുള്ള മനോവേദനയ്ക്കിടെ കഴിയുന്ന ഞങ്ങള്‍ക്കെതിരെ ഇത്തരത്തിലൊരു നീക്കമുണ്ടായതില്‍ അതിയായ ദുഃഖമുണ്ട്.
ഈ സമയത്ത് ഇത് വല്ലാത്ത ക്രൂരതയായിപ്പോയെന്നും സജി പറയുന്നു.











