ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2.08 ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4157 പേരാണ് കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് മരിച്ചത്. 22,17,320 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.
രാജ്യത്ത് അടുത്തിടെ നടത്തിയ ഏറ്റവും ഉയര്‍ന്ന പരിശോധന നിരക്കാണിത്. നിലവില്‍ 24,95,591 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,95,955 പേര്‍ രോഗമുക്തി നേടി.
കേരളം, തമിഴ്നാട്, കർണ്ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കർണാടകയിൽ 4.4 ലക്ഷം പേരും മഹാരാഷ്ട്രയിൽ 3.3 ലക്ഷം പേരും തമിഴ്നാട്ടിൽ 3 ലക്ഷം പേരും കേരളത്തില്‍ 2.6 ലക്ഷം പേരും, ആന്ധ്രയില്‍ 2 ലക്ഷം പേരും നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്.
Discussion about this post