ഡൽഹി: നിയന്ത്രണ രേഖക്ക് സമീപം ലഡക്കിൽ ചൈനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഇസ്രായേലിൽ നിന്നും അത്യാധുനിക ഹെറോൺ ഡ്രോണുകൾ വാങ്ങാനൊരുങ്ങി ഇന്ത്യ. ആന്റി ജാമിങ് ശേഷിയുള്ള ഡ്രോണുകളാണ് ഇസ്രായേൽ ഇന്ത്യക്ക് നൽകുന്നത്.
കഴിഞ്ഞ വർഷം അതിർത്തിയിൽ നിരന്തരമായി ചൈന പ്രകോപനങ്ങൾ സൃഷ്ടിച്ച സാഹചര്യത്തിലാണ് ഡ്രോണുകൾ അടിയന്തരമായി വാങ്ങാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. നാല് ഡ്രോണുകളാണ് ഉടൻ ഇന്ത്യക്ക് ലഭിക്കുക. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപ അനുവദിച്ചു.
അമേരിക്കയിൽ നിന്നുമുള്ള ചെറിയ ഡ്രോണുകളും ഇന്ത്യ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്.അമേരിക്കയിൽ നിന്നുള്ള പ്രിഡേറ്റർ ഡ്രോണുകൾ നിലവിൽ നാവികസേന ഉപയോഗിക്കുന്നുണ്ട്. നിശ്ചിത സ്ഥലത്തെ വിവരങ്ങൾ ശേഖരിക്കുന്നതിനും ഡ്രോണുകൾ ഉപയോഗിക്കും.
Discussion about this post