തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിൽ അപമാനിതനായെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ രമേശ് ചെന്നിത്തല വ്യക്തമാക്കിയെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
‘പുതിയ പ്രതിപക്ഷ നേതാവ് ഉണ്ടാകുമെന്ന കാര്യം അറിഞ്ഞിരുന്നുവെങ്കിൽ താൻ നേരത്തെ പിന്മാറുമായിരുന്നു. ഇതറിയാതെ വന്നതോടെ പ്രതിപക്ഷ നേതാവിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിൽ താൻ അപമാനിക്കപ്പെടുകയാണുണ്ടായതെ’ന്നും രണ്ട് ദിവസങ്ങൾക്ക് മുൻപ് സോണിയ ഗാന്ധിക്ക് എഴുതിയ കത്തിൽ രമേശ് ചെന്നിത്തല വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തുടരുമ്പോളും സർക്കാരിനെതിരായ പ്രതിഷേധങ്ങൾക്ക് പാർട്ടിയിൽ നിന്നും ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.











