Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ആദിവാസി സങ്കേതത്തിലേക്ക് പോയ മെഡിക്കല്‍ സംഘം കുത്തൊഴുക്കിൽ കുടുങ്ങി; പ്രതിസന്ധികൾ തരണം ചെയ്തും വനിതകളടങ്ങുന്ന സംഘം മെഡിക്കൽ ക്യാമ്പ് പൂർത്തിയാക്കി

by Brave India Desk
May 28, 2021, 05:58 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

അടിമാലി: കുറത്തികുടി ആദിവാസി സങ്കേതത്തിലേക്ക് പോയ മൊബൈല്‍ മെഡിക്കല്‍ സംഘത്തിന്റെ വാഹനം തോട്ടിലെ കുത്തൊഴുക്കില്‍ അകപ്പെട്ടു. വനിത ഡോക്ടര്‍ അടക്കം അഞ്ചംഗ സംഘം സാഹസികമായാണ്​ രക്ഷപെട്ടത്​. അടിമാലി താലൂക്കാശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ദേവികുളം താലൂക്ക് മൊബൈല്‍ മെഡിക്കല്‍ ഡിസ്‌പെന്‍സറി സംഘമാണ് കുറത്തികുടി ആദിവാസി സങ്കേതത്തോട് ചേര്‍ന്ന തോട്ടിലെ കുത്തൊഴുക്കില്‍ അകപ്പെട്ടത്. ജീവനക്കാരുടെ കരുതല്‍ മൂലം ആന്‍റിജന്‍ ടെസ്റ്റ് കിറ്റുകളും മരുന്നുകളും നഷ്ടപ്പെടാതെ മറുകരയില്‍ എത്തിക്കാനും മെഡിക്കല്‍ ക്യാമ്പ് പൂര്‍ത്തിയാക്കാനും സാധിച്ചു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.കോവിഡ് പടര്‍ന്ന് പിടിക്കുന്ന കുറത്തികുടിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പോയ രണ്ട് മെഡിക്കല്‍ സംഘത്തിലെ ഒരു ജീപ്പാണ് അപകടത്തില്‍ പെട്ടത്.10 മീറ്ററോളം വീതിയുളള തോട് മുറിച്ച്‌ കടക്കുന്നതിനിടെ മദ്ധ്യഭാഗത്ത് എത്തിയപ്പോള്‍ തോട്ടില്‍ പെട്ടെന്ന് നീരോഴുക്ക് ഉയര്‍ന്നു. ഇതോടെ മെഡിക്കല്‍ സംഘം സഞ്ചരിച്ചിരുന്ന ജീപ്പിന്റെ നിയന്ത്രണം നഷ്ടമായി ജീപ്പ് തോടിന് നടുക്ക് കുടുങ്ങി.

സ്വന്തം ജീവന്‍ സംരക്ഷിക്കുന്നതോടൊപ്പം മരുന്നുകളും മറ്റും സംരക്ഷിക്കേണ്ട ബാധ്യതകൂടി ഇതോടെ സംഘത്തിനുണ്ടായി. തോട്ടില്‍ വെളളം വീണ്ടും ഉയര്‍ന്നു തുടങ്ങി. ഇതോടെ വനിത ഡോക്ടറും സംഘവും അരക്കൊപ്പം താഴ്ചയുളള കുത്തി ഒഴുകുന്ന വെളളത്തിലേക്ക് ഇറങ്ങി മരുന്നുകള്‍ സുരക്ഷിതമായി മറുകരയില്‍ എത്തിക്കുകയായിരുന്നു. ഇതിന് ശേഷമാണ് രണ്ടാമത്തെ മെഡിക്കല്‍ സംഘം ഇവിടെ എത്തിയത്.

തുടര്‍ന്ന് ആദിവാസികളുടെ സഹായത്തോടെ വടം ഉപയോഗിച്ച്‌ ജീപ്പ് മറുകരയിലേക്ക് വലിച്ച്‌ കയറ്റുകയും ചെയ്തു. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.നേഹ ഗ്രേസ് റോയി, സ്റ്റാഫ് നെഴ്‌സ് പി.ഇ.ഷൈനി, ഫാര്‍മസിസിസ്റ്റ് അബിളി രാജു, നേഴ്‌സിംഗ് അസിസ്റ്റന്റ് എ.പി.റഹിം, ഡ്രൈവര്‍ ദിലീപ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.

വ്യാഴാഴ്ച രാവിലെ അടിമാലിയില്‍ നിന്ന് പുറപ്പെട്ട സംഘം മച്ചിപ്ലാവ്, പീച്ചാട് വഴി മാങ്കുളത്ത് എത്തിയതിന് ശേഷമാണ് അവികസിത ആദിവാസി സങ്കേതമായ കുറത്തികുടിയിലേക്ക് പുറപ്പെട്ടത്. റിസര്‍വ്വ് വനത്തിലൂടെ സാഹസികമായി വേണം കുറത്തികുടി ആദിവാസി സങ്കേതത്തിലെത്താന്‍.

വ്യാഴാഴ്ച നടന്ന ആന്‍റിജന്‍ പരിശോധനയില്‍ 26 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. ഇതോടെ കുറത്തികുടി ആദിവാസി സങ്കേതത്തില്‍ മൊത്തം 153 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മെയ് 11 ന് നടത്തിയ കോവിഡ് പരിശോധനയിലാണ് ഇവിടെ കോവിഡ് പടരുന്നത് കണ്ടെത്തിയത്.

അടിമാലി പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍പ്പെട്ട കുറത്തികുടിയില്‍ 219 വീടുകളിലായി 839 പേരാണ് വനമവധ്യത്തിലെ ഈ ആദിവാസി സങ്കേതത്തില്‍ താമസിക്കുന്നത്. ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ കീഴില്‍ വരുന്ന ഇവിടെ മെയ് 11 ന് ശേഷം 4 മെഡിക്കല്‍ ക്യാമ്പുകൾ നടത്തി.

കോവിഡ് സ്ഥിരികരിച്ച സ്ത്രീകളെ വല്ലായ്മ പുരയിലും പുരുഷന്‍മാരെ എം.ജി.എല്‍.സി സ്‌കൂളിലും താമസിപ്പിച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇവിടെ കോവിഡ് പ്രതിരോധം നടത്തുന്നത്. ഗുരുതര രോഗമുളള 5 പേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സി.എസ്.ഐ ചര്‍ച്ചില്‍ സാമുഹിക അടുക്കളയും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. കുറത്തികുടി,കാട്ടുകുടി എന്നിവിടങ്ങളിലായി 8 ക്യാമ്പുകളും നടത്തി.

Tags: covid precautionMEDICAL CAMPMOBILE MEDICAL TEAM
Share25
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies