ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സൺ മൂന്നാമതും വിവാഹിതനായി. കാമുകി കാരി സൈമണ്ട്സ് ആണ് വധു. കൊവിഡ് നിയന്ത്രണങ്ങൾക്കിടെ അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം.
കഴിഞ്ഞ ദിവസം ഉച്ചയോടെ വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലില്‍ വെച്ചായിരുന്നു വിവാഹം. ചടങ്ങിനെ കുറിച്ച് അതിഥികളെ അവസാനനിമിഷമാണ് അറിയിച്ചത്. ജോണ്‍സന്‍റെ ഓഫീസിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് പോലും ഇക്കാര്യത്തെ കുറിച്ച് അറിയില്ലായിരുന്നു.
കൊവിഡ് സാഹചര്യത്തില്‍ ഇംഗ്ലണ്ടില്‍ പരമാവധി 30 പേര്‍ക്കാണ് വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെ കത്തീഡ്രല്‍ അടച്ചതിനുശേഷം അര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വധു വിവാഹവേഷത്തില്‍ എത്തി. 33കാരിയായ കാരി സൈമണ്ട്‌സും 56കാരനായ ബോറിസ് ജോണ്‍സനും 2019 മുതല്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു.
2020 ഏപ്രിലില്‍ ഇവര്‍ക്ക് കുഞ്ഞ് ജനിച്ചിരുന്നു. വില്‍ഫ്രഡ് ലോറി നിക്കോളാസ് ജോണ്‍സന്‍ എന്നാണ് മകന് പേരിട്ടത്. അതേസമയം ബോറിസ് ജോൺസന്റെ ഓഫീസ് വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Discussion about this post