കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി വേശാല നെല്യോട്ട് വയലിലെ കെ പ്രശാന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മയ്യില്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ബാലസംഘം പ്രവര്‍ത്തകനെയാണ് പ്രശാന്ത് പീഡിപ്പിച്ചത്.
ഒരാഴ്ച മുന്‍പ് ബാലസംഘം പ്രവര്‍ത്തനത്തിന് എത്തിയ കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നെല്യോട്ട് വയല്‍ ബ്രാഞ്ച് സെക്രടറിയായിരുന്ന പ്രശാന്തിനെ, ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് സ്ഥാനത്ത് നിന്നും നീക്കം ചെയ്തത്.
Discussion about this post