ബെയ്ജിങ്: പക്ഷിപ്പനിയുടെ H10N3 വകഭേദം ആദ്യമായി മനുഷ്യനില്‍ സ്ഥിരീകരിച്ചു. കിഴക്കന്‍ പ്രവിശ്യയായ ജിയാങ്സുവിലാണ് പക്ഷിപ്പനി വൈറസിനെ മനുഷ്യനില്‍ കണ്ടെത്തിയത്.
പക്ഷിപ്പനി പടര്‍ത്തുന്ന ഏവിയന്‍ ഇന്‍ഫ്ലുവന്‍സ് വൈറസിന്റെ നിരവധി വകഭേദങ്ങള്‍ ലോകമെമ്ബാടും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ H5N8 ഉള്‍പ്പെടെയുള്ള വകഭേദങ്ങള്‍ മനുഷ്യനില്‍ പടരുന്ന കേസുകള്‍ നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. H10N3 വകഭേദം ഇതാദ്യമായാണ് മനുഷ്യനില്‍ സ്ഥിരീകരിക്കുന്നത്.
സെയ്ജിയാങ് നഗരത്തിലെ 41കാരനിലാണ് പക്ഷിപ്പനി വൈറസ് സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. കോഴിഫാമുകളില്‍ നിന്നാണ് രോഗം പകരുന്നതെന്നും പകര്‍ച്ചവ്യാധിയായി മാറാനുള്ള സാധ്യത വളരെ കുറവാണെന്നും അധികൃതര്‍ വ്യക്തമാക്കി.
Discussion about this post