വളരെ കുറഞ്ഞ സമയം കൊണ്ട് തരംഗമായി മാറിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ക്ലബ്ബ് ഹൗസ്. നിരവധി പേരാണ് ഇതിനോടകം ഇതിൽ അംഗമായത്. സിനിമാ താരങ്ങളുടെ പേരിൽ ക്ലബ്ബ് ഹൗസിൽ വ്യാജന്മാരും എത്തിയിട്ടുണ്ട്. ഇപ്പോഴിതാ തനിക്കെതിരെയും ഇത്തരം അക്കൗണ്ടുകൾ രൂപപ്പെട്ടുവെന്ന് അറിയിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടൻ സുരേഷ് ഗോപി.
‘ഒരു വ്യക്തിയുടെ പേരില്‍ ആള്‍മാറാട്ടവും ശബ്ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നു’ണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. താന്‍ ക്ലബ്ബ് ഹൗസിൽ ഒരു അക്കൗണ്ടും ആരംഭിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. തന്റെ പേരിലുള്ള അക്കൗണ്ടുകളുടെ സ്ക്രീൻ ഷോട്ടുകളും സുരേഷ് ഗോപി പങ്കുവച്ചിട്ടുണ്ട്.
നേരത്തെ ദുൽഖർ, പൃഥ്വിരാജ്, ടൊവിനോ, നിവിൻ പോളി, ആസിഫ് അലി എന്നിവരും ക്ലബ്ബ് ഹൗസിലെ വ്യാജ അക്കൗണ്ടുകൾക്കെതിരെ രംഗത്തെത്തിയിരുന്നു.
ശബ്ദം മാധ്യമമായ ഈ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷൻ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് ഐഒഎസ് പ്ലാറ്റ്ഫോമില്‍ ഇറങ്ങിയതെങ്കില്‍ ഈ വര്‍ഷം മെയ് 21ന് ആന്‍ഡ്രോയ്ഡ് അരങ്ങേറ്റം നടത്തിയതോടെയാണ് ഈ ആപ്പിന് ഏറെ ജനപ്രീതി ലഭിച്ചത്. പോള്‍ ഡേവിസൺ, റോഹൻ സേത്ത് എന്നിവർ ചേർന്നാണ് ക്ലബ്ബ് ഹൗസിന് രൂപം നല്‍കിയത്.
Discussion about this post