ബാലുശ്ശേരി: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ കൈവശം വെച്ചതിന് യുവാവ് അറസ്റ്റില്‍. കോക്കല്ലൂര്‍ സ്വദേശി എരമംഗലം ചുണ്ടുംപിലാക്കൂല് ഷംനാദിനെയാണ് (23) ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകീട്ട് കിനാലൂര്‍ ഉഷ സ്കൂള്‍ റോഡ് ജങ്ഷനില്‍ വെച്ച് പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഷംനാദിന്റെ വാഹനത്തില്‍നിന്ന് 3.130 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തിയത്.
വാഹനം കസ്റ്റഡിയിലെടുത്തു. മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.












