തിരുവനന്തപുരം: ഏഷ്യാനെറ്റിന് വേണ്ടി ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഷൂട്ടിങ് നടത്തിയതിന് വര്കലയില് സീരിയല്‍ താരങ്ങളും പ്രവര്‍ത്തകരും അറസ്റ്റില്‍.
നിയന്ത്രണങ്ങള്‍ ലംഘിച്ച് റിസോര്‍ട്ടില്‍ ഷൂടിങ് നടത്തുന്ന വിവരം അറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. റിസോര്‍ട്ട് അയിരൂര്‍ പൊലീസ് സീല്‍ ചെയ്തു. ലോക്ഡൗണ്‍ ലംഘനം നടത്തി സീരിയല്‍ ഷൂടിംഗ് നടത്തിയതിന് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഷൂട്ടിങ്ങ് ഉള്‍പ്പെടെ ആള്‍ക്കൂട്ടം കൂടാന്‍ സാധ്യതയുള്ള പരിപാടികള്‍ നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇത് കണക്കിലെടുക്കാതെ ഷൂട്ടിങ്ങ് തുടര്‍ന്നവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.
നേരത്തെ ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഹൗസിലെ ഷൂട്ടിംഗും അവസാനിച്ചിരുന്നു. ചെന്നൈയില്‍ നടന്ന ഷൂട്ടിംഗ് തമിഴ്നാട് പൊലീസാണ് ഇടപെട്ട് നിര്‍ത്തിച്ചത്.
Discussion about this post