ചെര്‍പ്പുളശ്ശേരി: കേരളത്തിലേക്ക് കടത്തിയ 100 ലിറ്റര്‍ വിദേശമദ്യവുമായി മണ്ണൂര്‍ സ്വദേശികളായ ഇബ്രാഹിം (40), ഉസ്മാന് (27) എന്നിവരാണ് പിടിയിലായത്. പാലക്കാട് ഡാന്‍സാഫ് സ്ക്വാഡും ചെര്‍പ്പുളശ്ശേരി പൊലീസും വെള്ളിയാഴ്ച പുലര്‍ച്ച ഒരു മണിക്ക് തൂത പാലത്തിന് സമീപം നടത്തിയ പ്രത്യേക വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്.
മിനിലോറിയുടെ ബോഡിയുടെ അടിയില്‍ ബാഗുകളിലാക്കി കെട്ടിവെച്ച നിലയിലായിരുന്നു മദ്യക്കുപ്പികള്‍. നിലമ്പൂരില്‍നിന്ന് കാലി തീറ്റയുമായി കര്‍ണാടകയിലേക്ക് പോയി തിരിച്ചുവരികയായിരുന്നു വാഹനം. പ്രതികളെ ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കി.
പാലക്കാട് നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി സി.ഡി. ശ്രീനിവാസന്, ചെര്‍പ്പുളശ്ശേരി ഇന്‍സ്പെക്ടര്‍ അമീര്‍ അലി, പൊലിസ് ഓഫിസര്‍മാരായ സജീഷ്, ഉമ്മര്‍, ശശിധരന്, കൃഷ്ണകുമാര്‍, ശങ്കരനാരായണന്, ഹോം ഗാര്‍ഡ് വിനോദ്, ഡാന്‍സാഫ് സ്ക്വാഡ് അംഗങ്ങളായ ടി.ആര്. സുനില്‍ കുമാര്‍, ആര്. കിഷോര്‍, ആര്. രാജീവ് എന്നിവരടങ്ങിയ സംഘമാണ് മദ്യക്കടത്ത് പിടികൂടിയത്.
Discussion about this post