ചണ്ഡീഗഢ്: പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. നവജ്യോത് സിങ് സിദ്ധുവിനെ ഉപമുഖ്യമന്ത്രിയാക്കാനോ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനാക്കാനോ സാധിക്കില്ലെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് വ്യക്തമാക്കി. പഞ്ചാബ് കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച മൂന്നംഗ കോണ്‍ഗ്രസ് സമിതിക്കു മുന്‍പാകെയാണ് അമരീന്ദര്‍ സിങ് ഇക്കാര്യം അറിയിച്ചത്.
യോഗ്യരായ നിരവധി മുതിര്‍ന്ന നേതാക്കള്‍ ഉള്ളതിനാല്‍ സിദ്ധുവിനെ പി.സി.സി. അധ്യക്ഷനാക്കാനാകില്ല. സിദ്ധുവിന് വേണമെങ്കിൽ മന്ത്രിസ്ഥാനം സ്വീകരിക്കാം. സിദ്ധുവിനെ ഉപമുഖ്യമന്ത്രിയാക്കുകയോ പി.സി.സി. അധ്യക്ഷനാക്കുകയോ ചെയ്യുന്നത് സംസ്ഥാനത്തെ മുതിർന്ന നേതാക്കളിൽ അസംതൃപ്തിയുണ്ടാക്കുമെന്നും അമരീന്ദർ സിംഗ് അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് മുന്നിലാണ് പഞ്ചാബ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
കോൺഗ്രസിന് വ്യക്തമായ മുൻതൂക്കത്തോടെ അധികാരത്തിലിരിക്കാൻ സാധിക്കുന്ന അപൂർവ്വം സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. ഈ സാഹചര്യത്തിൽ പാർട്ടിയിലെ ഭിന്നത പിളർപ്പിലേക്ക് നീങ്ങുമോയെന്നാണ് ഹൈക്കമാൻഡിന്റെ ആശങ്ക.
Discussion about this post