ഡൽഹി: സൗജന്യ റേഷൻ പദ്ധതി ദീപാവലി വരെ തുടരുമെന്ന് പ്രധാനമന്ത്രി. പ്രധാൻ മന്ത്രി ഗരിബ് കല്യാൺ അന്ന യോജന പദ്ധതിയാണ് ദീപാവലി വരെ നീട്ടാൻ തീരുമാനിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്യവെ ആണ് പ്രധാനമന്ത്രി ഇന്ന് ഇക്കാര്യം വ്യക്തമാക്കിയത്.
പകർച്ചവ്യാധിയുടെ ഈ സമയത്ത്, സർക്കാർ ദരിദ്രർക്കൊപ്പമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ ആവശ്യങ്ങളിലും അവരോടൊപ്പം രാജ്യം നിൽക്കും. നവംബറോടെ 80 കോടിയിലധികം ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നിശ്ചിത അളവിൽ ലഭ്യമാകും.
കഴിഞ്ഞ ഒന്നര വർഷത്തിനിടെ കൊറോണ ചികിത്സയ്ക്കായി മികച്ച സൗകര്യങ്ങളാണ് സർക്കാർ ഒരുക്കിയത്. നിരവധി കൊറോണ ആശുപത്രികൾ, വെന്റിലേറ്റർ ബെഡുകൾ എന്നിവ രോഗികൾക്കായി ഒരുക്കി. ഏപ്രിൽ- മെയ് മാസങ്ങളിൽ ആരംഭിച്ച രണ്ടാം തരംഗത്തിൽ മെഡിക്കൽ ഓക്‌സിജന് വേണ്ടിയുള്ള ആവശ്യം വർദ്ധിച്ചു. ഓക്‌സിജൻ ഉറപ്പുവരുത്തുന്നതിനുള്ള സൗകര്യങ്ങളും സർക്കാർ ഒരുക്കി. ഓക്‌സിജൻ ഉത്പാദനം പത്ത് ഇരട്ടിയായി വർദ്ധിപ്പിച്ചു.
Discussion about this post