Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

എജിയുടെ പ്രണയലേഖനം പൂഴ്ത്തിവെക്കേണ്ട, നാടറിയട്ടെ! ജയതിലകിനെതിരെ ആഞ്ഞടിച്ച് എൻ. പ്രശാന്ത് ഐഎഎസ്; കെയുഡബ്ല്യുജെ യുടെ ഫണ്ട് വെട്ടിപ്പിൽ വീണ്ടും പോര്

by Brave India Desk
Feb 18, 2026, 08:43 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. ജയതിലകിനെതിരെ വീണ്ടും കടുത്ത ആരോപണങ്ങളുമായി എൻ. പ്രശാന്ത് ഐഎഎസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയതിലകിനെ ‘മുഖ്യ സചിവോത്തമൻ’ എന്ന് പരിഹസിച്ചുകൊണ്ട് പ്രശാന്ത് രംഗത്തെത്തിയത്. മാദ്ധ്യമപ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അടങ്ങുന്ന ‘പരസ്പര സഹായ സഹകരണ സംഘം’ അഴിമതി മൂടിവെക്കാൻ ശ്രമിക്കുകയാണെന്ന് പ്രശാന്ത് ആരോപിക്കുന്നു. കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) നടത്തിയ 25 ലക്ഷം രൂപയുടെ സർക്കാർ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് എജി (അക്കൗണ്ടന്റ് ജനറൽ) നൽകിയ റിപ്പോർട്ട് പൂഴ്ത്തിവെക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

2022-ലാണ് കെയുഡബ്ല്യുജെ  നടത്തിയ ഫണ്ട് വെട്ടിപ്പിൽ നടപടിയെടുക്കാൻ എജി ധനവകുപ്പിന് റിപ്പോർട്ട് നൽകിയത്. തുടർന്ന് 2023 മാർച്ചിൽ ധനവകുപ്പ് ഇൻസ്പെക്ഷൻ വിങ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. വെട്ടിച്ച ഫണ്ട് തിരിച്ചുപിടിക്കുകയും ക്രിമിനൽ കേസെടുക്കുകയും ചെയ്യേണ്ട സ്ഥാനത്ത്, വരേണ്യ മാദ്ധ്യമപ്രവർത്തകരെ സംരക്ഷിക്കാൻ അന്നത്തെ ധനകാര്യ സെക്രട്ടറിയായിരുന്ന ജയതിലക് ഫയലുകൾ പൂഴ്ത്തിയെന്നാണ് ആരോപണം. തന്റെ വിരമിക്കൽ വരെ ഫയലിൽ തീരുമാനമുണ്ടാകില്ലെന്ന് ജയതിലക് മാദ്ധ്യമ നേതാക്കൾക്ക് ഉറപ്പുനൽകിയതായും പ്രശാന്ത് പരിഹസിക്കുന്നു. എജിയുടെ ഓഡിറ്റ് റിപ്പോർട്ടുകൾ ഹജൂർ കച്ചേരിയിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കന്മാർ ചവറ്റുകൊട്ടയിലെറിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

എജിയിൽ നിന്ന് മാസാമാസം വരുന്ന ഓർമ്മപ്പെടുത്തലുകളെ ‘പ്രണയലേഖനം’ എന്നാണ് പ്രശാന്ത് വിശേഷിപ്പിച്ചത്. ഇത്തവണ വാലന്റൈൻസ് ഡേയ്ക്ക് മുൻപായി എജി അയച്ച കത്തും പൂഴ്ത്തിവെക്കാൻ നീക്കം നടക്കുന്നുണ്ട്. മുൻപ് എജിയുടെ കത്ത് പരസ്യപ്പെടുത്തിയതിന് തനിക്കെതിരെ അച്ചടക്ക നടപടി എടുത്ത ജയതിലകിനെ പ്രശാന്ത് വെല്ലുവിളിക്കുന്നു. മറ്റുള്ളവരുടെ കിടപ്പറയിൽ വരെ മൈക്ക് തിരുകിക്കയറ്റുന്ന ചാനലുകൾ ജയതിലകിന്റെ അഴിമതിയെക്കുറിച്ച് മിണ്ടാത്തത് എന്തുകൊണ്ടാണെന്ന് പൊതുജനം അറിയണം. പാവപ്പെട്ട രോഗികൾക്കും അശരണർക്കും നൽകാൻ സർക്കാരിന്റെ കൈയ്യിൽ പണമില്ലാത്ത സാഹചര്യത്തിലാണ് കോടികളുടെ വെട്ടിപ്പ് കണ്ടില്ലെന്ന് നടിക്കുന്നത്. മാദ്ധ്യമങ്ങൾ എക്കാലവും സംരക്ഷിക്കുമെന്ന തെറ്റിദ്ധാരണയിൽ സത്യം മറച്ചുപിടിക്കാൻ ശ്രമിക്കുന്ന ജയതിലക് പദവിയുടെ വില കളയരുതെന്നും പ്രശാന്ത് എൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള പോര് ഭരണസിരാകേന്ദ്രത്തിൽ വീണ്ടും കനക്കുന്നതിന്റെ സൂചനയാണിത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

പ്രമുഖർ ഉൾപ്പെട്ട കെയുഡബ്ല്യുജെ എന്ന മാധ്യമ സംഘടന നടത്തിയ 25 ലക്ഷം രൂപ സർക്കാർ ഫണ്ട് വെട്ടിപ്പിൽ നടപടി എടുക്കാൻ നിർദ്ദേശിച്ച് 2022 ൽ എജി ധനവകുപ്പിനു റിപ്പോർട്ടു നൽകിയിരുന്നു. തുടർന്ന് 2023 മാർച്ചിൽ ധനവകുപ്പ് ഇൻസ്പെക്ഷൻ വിങ് സർക്കാരിന് അന്വേഷണ റിപ്പോർട്ടു സമർപ്പിച്ചു. ഫണ്ട് തിരിച്ച് പിടിക്കുകയും ക്രിമിനൽ കേസ് എടുക്കുകയും ചെയ്യേണ്ട കാര്യമാണ്.
ഉദ്യോഗസ്ഥ- മാധ്യമ – രാഷ്ട്രീയ ദുഷ്പ്രഭുക്കന്മാരുടെ പരസ്പര സഹായ സഹകരണ സംഘം ഹജൂർ കച്ചേരി അടക്കി വാഴുമ്പോൾ എജിയുടെ ഓഡിറ്റ് റിപ്പോർട്ടുകൾ ചവറ്റു കൊട്ടയിലാകും. അനന്തപുരിയിലെ ഹജൂർ കച്ചേരിയിൽ കുടികൊള്ളുന്ന മുഖ്യ സചിവോത്തമൻ ജയതിലകിന് ഭരണഘടനാ സ്ഥാപനമായ എജിയോട് പുല്ലുവിലയാണെന്നു വീണ്ടും തെളിഞ്ഞു.
വരേണ്യ മാധ്യമ പ്രവർത്തകരെ സംരക്ഷിക്കാൻ ഫയൽ ഹജൂർ കച്ചേരിയിലെ ഗുമസ്തന്മാർക്കിടയിൽ തെക്കു വടക്ക് ഓടിക്കാനായിരുന്നു അന്നത്തെ ധനകാര്യ സെക്രട്ടറിയായ ജയതിലകിൻ്റെ തീരുമാനം. താൻ അടുത്തൂൺ ആകുന്ന വരേക്ക് ഫയൽ തീർപ്പാകില്ലെന്ന ഉറപ്പും നേതാക്കൾക്കു നൽകി.
എജിക്കു പക്ഷേ സചിവോത്തമനെ പേടിയില്ലല്ലോ. മാസാമാസം ഓർമക്കുറിപ്പുകൾ സെക്രട്ടേറിയറ്റിലെത്തും. ഇത്തവണ വാലൻ്റെൻസ് ഡേയ്ക്കു മുൻപായും ഒരു പ്രണയ ലേഖനം സെക്രട്ടേറിയറ്റിലെത്തി.
പബ്ലിക് ഡോക്യുമെന്റായ ഈ കടിതം പൊതുജനം വായിക്കുന്നതിൽ നമുക്കാർക്കും ഒരു നിയമ ലംഘനവും തോന്നില്ലെങ്കിലും ചിലർ വ്യത്യസ്തരാണ്; ഇത് ഏത് വിധേനയും പൂഴ്ത്തിവെക്കണം പോലും! എജിയുടെ മുൻപത്തെ പ്രണയ ലേഖനം പരസ്യപ്പെടുത്തിയതിനു എനിക്കെതിരെ പുതിയ അച്ചടക്ക നടപടിക്ക് ഉത്തരവിട്ട പ്രിയപ്പെട്ട ഡോ. ജയതിലക്, പുതിയ പ്രണയ ലേഖനവും നാലാൾ വായിക്കട്ടെ, അറിയട്ടെ! മറ്റുള്ളവരുടെ കിടപ്പറയിൽ വരെ മൈക്ക് കുത്തിത്തിരുകി കയറുന്ന ചില ചാനലുകൾക്ക് ഡോ. ജയതിലക് നടത്തുന്ന അഴിമതികളെക്കുറിച്ച് ഒരു വാക്ക് പോലും ഉരിയാടാൻ പറ്റാത്തത് എന്ത് കൊണ്ട് എന്ന് പൊതുജനം അറിയണമല്ലോ!
പാവപ്പെട്ട രോഗികൾക്കും അശരണർക്കും കൊടുക്കാൻ സർക്കാരിന് പണമില്ലാതിരിക്കുമ്പോഴാണ് തിരിച്ച് പിടിക്കേണ്ട ലക്ഷങ്ങളും കോടികളും കണ്ടില്ലെന്ന് നടിക്കുന്നത്. മാധ്യമങ്ങൾ എക്കാലവും സംരക്ഷിക്കും എന്ന തെറ്റിദ്ധാരണയിൽ, ചെയ്തികൾ രഹസ്യമാക്കി വെക്കാനും സത്യത്തെ മറയ്ക്കാനും, അതിലും വലിയ തെറ്റുകളിലേക്ക് താങ്കൾ ദിനംപ്രതി അധഃപതിക്കുകയാണെന്ന് ചീഫ് സെക്രട്ടറി ഓഫീസിലെ സ്റ്റാഫ് തന്നെ പറയുന്നു. വീണ്ടും പറയട്ടെ പ്രിയപ്പെട്ട ഡോ. ജയതിലക്, ഇരിക്കുന പദവിയുടെ വില കളയരുത്.

Tags: n prasanthIAS
Share
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies