ഡല്‍ഹി: കോൺഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ജിതിന് പ്രസാദ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി പൂയുഷ് ഗോയലിന്റെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം പാര്‍ട്ടിയുടെ ഭാഗമായത്.
ബിജെപിയുടെ വക്താവും ഉത്തരാഖണ്ഡ് എംപിയുമായ അനില്‍ ബലൂനി പ്രമുഖ നേതാവ് ബിജെപിയിലെത്തുമെന്ന് സൂചന നല്കി നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്നതിന് മുന്‍പ് പ്രസാദ പീയൂഷ് ഗോയലിന്റെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി.
Discussion about this post