ഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭ പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ സുവേന്ദു അധികാരി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.
നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ബംഗാളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളെ കുറിച്ചും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തു.
സംസ്ഥാനത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഭയത്തോടെയാണ് ജീവിക്കുന്നത്. പലരും ബംഗാള്‍ വിട്ട് അസമിലാണ് താമസിക്കുന്നതെന്നും അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
കഴിഞ്ഞദിവസം അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കേന്ദ്രമന്ത്രിമാരെയും ബി.ജെ.പി നേതാക്കളെയും സന്ദര്‍ശിച്ചിരുന്നു.
Discussion about this post