ഡൽഹി: കുട്ടികളിലെ കോവിഡ് ചികിത്സ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇത് പ്രകാരം രാജ്യത്ത് അഞ്ച് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടതില്ല. ആറ് മുതല്‍ പതിനൊന്ന് വയസ്സ് പ്രായമുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ നിരീക്ഷണത്തിലും ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനും അനുസരിച്ച് മാസ്‌ക് ധരിക്കേണ്ടതാണ്.
എന്നാൽ പന്ത്രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു. പതിനെട്ട് വയസില്‍ താഴെയുള്ളവരില്‍ റെംഡിസിവര്‍ ഉപയോഗത്തിന് പാര്‍ശ്വഫലങ്ങളുണ്ടോ എന്നതില്‍ പഠനം നടക്കുന്നതേയുള്ളൂ. അതിനാല്‍ 18 വയസില്‍ താഴെയുള്ളവരില്‍ റെംഡിസിവർ ഉപയോഗിക്കേണ്ടതില്ലെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.
ചെറിയ രോഗലക്ഷണമുള്ളവർക്ക് പാരസെറ്റമോള്‍ ഡോക്റുടെ നിര്‍ദേശമനുസരിച്ച് നല്‍കാമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
Discussion about this post